കടമത്തിൽ ബോട്ട് അപകടം; മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു, ബോട്ട് ഒഴുകിപ്പോയി

കടമത്ത്: കടമത്തിന് സമീപം കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ട് അപകടത്തിൽപ്പെട്ട് അഞ്ച് മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അമിനി സ്വദേശികളുടെ ‘മദീന’ എന്ന 25 അടി ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

കടമത്തിലെ ചത്ത കപ്പലിന് സമീപം വലയിട്ട് തളയം മത്സ്യം പിടിക്കുന്നതിനിടെയാണ് ശക്തമായ തിരമാലയിൽപ്പെട്ട ബോട്ട് മറിഞ്ഞത്. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികളും ഉടൻ ബോട്ട് ഉപേക്ഷിച്ച് കരയിലേക്ക് നീന്തി സുരക്ഷിതമായി എത്തി.

എന്നാൽ ശക്തമായ കടലൊഴുക്കിൽപ്പെട്ട ബോട്ട് വടക്കേ ലഗൂൺ എൻട്രൻസ് വഴി കടലിലേക്ക് ഒഴുകിപ്പോയതായി വിവരം ലഭിച്ചു. തുടർന്ന് അമിനിയിൽ നിന്ന് മറ്റൊരു ബോട്ട് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഒഴുകിപ്പോയ ബോട്ട് കണ്ടെത്താൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *