ന്യൂ ദില്ലി :- ലക്ഷദ്വീപ് വിഷയങ്ങൾ കേന്ദ്ര സർക്കാറിൻ്റെ ശ്രദ്ധയിൽ എത്തിച്ച് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യവുമായി രാജ്യ തലസ്ഥാനത്തെത്തിയ ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ നേതാക്കൾ പ്രസിഡൻ്റ് മിസ് ബാഹുദ്ദീൻ്റെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രിയെ സന്ദർശിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നയങ്ങൾ മൂലം ദ്വീപ് ജനത നേരിടുന്ന പ്രശ്നങ്ങൾ , തെങ്ങുകൾ വെട്ടിനശിപ്പിക്കൽ, Environment & forest ഡിപ്പാർട്ട്മെന്റിൽ നിന്നും മറൈൻ വാച്ചേഴ്സ് അടക്കമുള്ള ഉദ്യോഗസ്ഥരെ കാരണം കൂടാതെ പിരിച്ചുവിട്ടത്, ഭൂമി കൈമാറ്റത്തിൽ കലക്ടറുടെ അനുമതി വേണം എന്ന നിബന്ധന, ടൂറിസം മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികളുടെയും പൊതുജനങ്ങളുടെയും വിവിധങ്ങളായ പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ മുമ്പാകെ അവതരിപ്പിച്ചു.മന്ത്രിക്ക് വിവിധ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം നൽകുകയും ചെയ്തു.
അദ്ദേഹത്തിന്റെ വകുപ്പിന് താഴെ വരുന്ന കാര്യങ്ങളിൽ ഉടനടി നടപടി സ്വീകരിക്കുമെന്നും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉത്തരവാദിത്വപ്പെട്ട മന്ത്രാലയങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും അദ്ദേഹം LSA നേതാക്കൾക്ക് ഉറപ്പ് നൽകി.
മുൻ ലക്ഷദ്വീപ് MP യും LSA യുടെ മുൻ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂടിയായ പി.പി.മുഹമ്മദ് ഫൈസലും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.
