വഴിവക്കിലെ തെങ്ങുവെട്ടൽ കവരത്തിയിൽ പ്രതിഷേധം

കവരത്തി:- റോഡ് സൈഡിലെ സ്വകാര്യ  തെങ്ങുകൾ ഒരു നഷ്ടപരിഹാരവും നൽകാതെ വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധിച്ച് എൻ.സി.പി. (എസ്) പ്രവർത്തകർ. റോഡ് ഇട്ട അവസരത്തിൽ ചില സ്ഥലങ്ങളിൽ ഭൂവുടമകൾക്ക് അനുയോജ്യമായ നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇപ്പോൾ തെങ്ങുകളും നഷ്ടപരിഹാരം നൽകാതെയാണ് വെട്ടാൻ ശ്രമിക്കുന്നത്. കവരത്തിയിൽ പ്രതിഷേധത്തെ തുടർന്ന് തെങ്ങ് വെട്ടൽ നിർത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *