ജനദ്രോഹ നടപടികൾ പിൻവലിക്കുക.എൻ.സി.പി.(എസ്)

കിൽത്താൻ: ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി.എസ്.കിൽത്താൻ യൂണിറ്റ് DC ഓഫിസിൽ പ്രതിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടം ജനദ്രോഹപരമായ പരിഷ്കരങ്ങൾ ഉടൻ നിർത്തലാക്കുക. ഭരണഘടന വിരുദ്ധ നയങ്ങൾ, റോഡിലുടെ യാത്ര ചെയ്യുന്ന വഹാനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യo നടപ്പിൽ വരുത്തുക, ലക്ഷദ്വീപ് ജനതയുടെ മേൽ ഭരണകൂടം നടപ്പിൽ വരുത്തുന്ന പുതിയ പരിഷ്കാരങ്ങൾ അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡൻ്റ് എ.പി. ബദറുസ്സമാൻ, മുൻ പ്രസിഡൻ്റുമാരായ എച്ച്.നല്ല കോയാ, പി.കെ.ഇബ്രാഹിം ഹാജി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *