കവരത്തി: കേന്ദ്ര സർക്കാർ ജോലികൾ ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം. SSC നടത്തുന്ന CGL, CHSL പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI)യുടെ നേതൃത്വത്തിൽ കെ.പി. അബ്ദുൽ ഹമീദ് മെമ്മോറിയൽ ഫെല്ലോഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
പ്ലസ് ടു യോഗ്യതയുള്ള 18 മുതൽ 25 വയസ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
സിജിഐ സംഘടിപ്പിക്കുന്ന പ്രിലിമിനറി പരീക്ഷയും ഇന്റർവ്യൂവും അടിസ്ഥാനമാക്കി തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഫെല്ലോഷിപ്പ് അനുവദിക്കുക.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 18, 2026 ആണ്. പ്രിലിമിനറി പരീക്ഷ ഏപ്രിൽ 22-ന് ഓൺലൈൻ സംവിധാനത്തിലൂടെ നടക്കും.
അപേക്ഷ സമർപ്പിക്കാൻ: https://connect.cigi.org/event/kp-161/register
കൂടുതൽ വിവരങ്ങൾക്ക്: 8086663004
ഫെല്ലോഷിപ്പിലൂടെ പരിശീലനവും മാർഗനിർദ്ദേശവും ലഭ്യമാകുന്നതിനാൽ, കേന്ദ്ര സർക്കാർ സേവനങ്ങൾ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ സഹായമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
