ഇന്ത്യയിലെ ആദ്യ സീപ്ലൈൻ ടിക്കറ്റിങ് എജൻസിയായി ലക്ഷദ്വീപിൽ നിന്നുള്ള Landiago Pvt കമ്പനി

ലക്ഷദ്വീപിൽ സീപ്ലൈൻ ഓപ്പറേഷൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്. കൽപ്പേനി, കവരത്തി, അഗത്തി, കിൽത്താൻ, കടമം എന്നീ ദ്വീപുകളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്.

ഉടാൻ പദ്ധതിയുടെ ഭാഗമായാണ് ലക്ഷദ്വീപിൽ സീപ്ലൈൻ കണക്റ്റിവിറ്റിക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി സീപ്ലൈനുമായി സഹകരിച്ച് കൊണ്ട് ഇന്ത്യയിലെ ആദ്യ സീപ്ലൈൻ ടിക്കറ്റിങ് ഏജൻസിയായി ലക്ഷദ്വീപിൽ നിന്നുള്ള Landiago Pvt കമ്പനിക്ക് അംഗീകാരം ലഭിച്ച് കഴിഞ്ഞു. ഇനി മുതൽ സീപ്ലൈന്റെ ടിക്കറ്റുകൾ Landiago Pvt കമ്പനി മുഖാന്തരം ആർക്കും എളുപ്പത്തിൽ എടുക്കാവുന്നതാണ്.

ടൂറിസം വളർച്ചയുടെ കാര്യത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്ന ദ്വീപുകൾ തമ്മിലുള്ള യാത്രാ സംവിധാനത്തിനു സീപ്ലൈൻ കണക്റ്റിവിറ്റി ഏറെ കുറയെ പരിഹാരമാവുമെന്ന  പ്രതീക്ഷയിലാണ് ദ്വീപ് സമൂഹം.

Leave a Reply

Your email address will not be published. Required fields are marked *