കിൽത്താൻ, ചെത്ത്ലാത്ത്, ബിത്ര ഡെപ്യൂട്ടി കലക്ടറായി ചുമതല ഏറ്റെടുത്ത് കെ.ബുസർ ജംഹർ

കിൽത്താൻ: കിൽത്താൻ, ചെത്ത് ലാത്ത്, ബിത്ര ദ്വീപുകളുടെ ഡെപ്യൂട്ടി കലക്ടറായി കെ.ബുസർ ജംഹർ ഇന്ന് ചുമതല ഏറ്റെടുത്തു.ഇത് മൂന്നാം തവണയാണ് അദ്ദേഹത്തെ കിൽത്താനിലേക്ക് നിയമിക്കപ്പെടുന്നത്.ചെത്ത് ലാത്ത് ബിത്ര ദ്വീപുകളുടെ ചുമതലയുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ഹെഡ് ക്വാർട്ടർ കിൽത്താനാണ്.ലക്ഷദ്വീപിൽ നിന്നുള്ള ഏക ഡാനിക്സ് ഓഫീസറാണ് അദ്ദേഹം.കിൽത്താൻ ദ്വീപിലെ ജനങ്ങൾക്ക് ഏറെ പ്രിയങ്കരനാണ് ശ്രീ ബുസർജംഹർ.ഓഫീസ് പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിലും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നതിലും വികസന കാര്യങ്ങളിലുള്ള ഇടപെടലുകളും ഉദ്യോഗസ്ഥന്മാരെ കൃത്യമായി ജോലി ചെയ്യിക്കുന്നതിലുമെല്ലാം അദ്ദേഹത്തിനുള്ള കഴിവും താല്പര്യവും നാട്ടുകാർ അനുഭവിച്ചറിഞ്ഞതാണ്. കുറേ വർഷത്തേക്കെങ്കിലും അദ്ദേഹത്തിൻ്റെ സേവനം ലഭിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.
കവരത്തിയിൽ നിന്നും ഫെറി വെസ്സലിൽ കിൽത്താനിൽ എത്തിയ അദ്ദേഹത്തെ ഉദ്യോഗസ്ഥമേധാവികളും പൗരപ്രമുഖരും ജെട്ടിയിൽ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *