നീണ്ട ഒമ്പത് വർഷങ്ങൾക്കുശേഷം കൽപ്പേനി ജവാൻസ് വെൽഫെയർ അസോസിയേഷന് പുതിയ നേതൃത്വം നിലവിൽ വന്നു. അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ജവാൻമാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നേതൃത്വം ചുമതലയേറ്റെടുത്തത്.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റായി മുഹമ്മദ് അലി എ.കെ.യെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി അബൂ ഹുറൈറ ടി.പി.,
സെക്രട്ടറിയായി അൻസാരി സി.ഒ.,
ട്രഷററായി സൈഫുദ്ദീൻ സി.ജി. എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭരണസമിതി ചുമതലയേറ്റെടുത്തതിന് പിന്നാലെ അംഗങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയും ആവേശവും പ്രകടമായി. സംഘടനയുടെ ഐക്യം ശക്തിപ്പെടുത്തി സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.
