കിൽത്താൻ NCP (SP)യിൽ തമ്മിലടി

കിൽത്താൻ :  NCP (SP) കിൽത്താൻ യൂണിറ്റിൽ പുതിയ നേതൃതമാറ്റത്തെ ചൊല്ലിയാണ് പ്രശ്നങ്ങൾ രൂപപ്പെട്ടിരിക്കുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഓരോ വാർഡുകളിലേക്കും ഓരോ വ്യക്തികളെ  പ്രവർത്തകരുടെ അഭിപ്രായങ്ങൾ ആരായുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. ഓരോ വാർഡുകളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തകർ നിർദ്ദേശിച്ചത് പ്രസിഡന്റ് സ്ഥാനത്തേക്ക്  മുൻ പഞ്ചായത്ത് ചെയർമാനായിരുന്ന ശ്രീ അബ്ദുൽ ശുക്കൂറിൻ്റെ പേരായിരുന്നു. ചില വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ വൈമനസ്യം കാട്ടി. പിന്നീട് ഏറ്റവും കൂടുതൽ പേർ നിർദ്ദേശിച്ച  ബദറുസ്സമാനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ഷുക്കൂറിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

വാർഡുകളിൽ നിന്നും ശേഖരിച്ച അഭിപ്രായങ്ങൾ എക്‌സികുട്ടീവ് കമ്മിറ്റി ചർച്ച ചെയ്യുകയും ഏകകണ്ഠമായി ഈ പാനൽ അംഗീകരിക്കുകയും ചെയ്തു.കേന്ദ്ര സംസ്ഥാന നേതാക്കൾ ഇവിടെ എത്തിയപ്പോൾ അവരുടെ മുമ്പാകെ ഈ പാനൽ അവതരിപ്പിച്ചു. പുതുതായി തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയോട് പാനൽ ചർച്ച ചെയ്യുകയും  ചെയ്ത ശേഷമാണ് സംസ്ഥാന നേതൃത്വം  പുതിയ കമ്മിറ്റിക്ക് അംഗീകാരം നൽകുകയും ചെയ്തത്.  ഔദ്യോഗികമായി എല്ലാവരും അംഗീകരിച്ച ഈ കമ്മിറ്റിക്കെതിരെയാണ് ഇപ്പോൾ പ്രശ്നങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.

ഈ കമ്മിറ്റിയെ തിരഞ്ഞെടുത്തത് സുതാര്യമായിട്ടല്ലെന്നും ഹബീബ്. എ സി യെ ആണ് പ്രസിഡന്റ് ആക്കേണ്ടിയിരുന്നത് എന്നുമുള്ള വാദമാണ് ഇപ്പോൾ ഉയർന്നു  വന്നിരിക്കുന്നത്. ഇതിനായി ഹബീബ് അനുകൂലികൾ  ‘നേരേവാ നേരെപോ’ എന്ന പുതിയൊരു വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ചർച്ചകളും പ്രചരണങ്ങളും ആരംഭിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *