ASMITA Athletics League; മികച്ച അത്ലറ്റുകളെ കണ്ടെത്താൻ AFI സ്കൗട്ടേഴ്സ് അമിനിയിലേക്ക്

അമിനി:
അത്‌ലറ്റിക്‌സിനേയും യുവജന കായിക പ്രതിഭകളെയും വളർത്തിയെടുക്കാനുള്ള ദേശീയ തല പദ്ധതി ആയ ASMITA Athletics League 2025-26 ലക്ഷദ്വീപിൽ നടത്താൻ തീരുമാനിച്ചു. Athletics Federation of India (AFI) യും Sports Authority of India (SAI) യും സംയുക്തമായാണ് രാജ്യവ്യാപകമായി U/14, U/16 പെൺകുട്ടികൾക്കായി ഈ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്.

ലക്ഷദ്വീപ് ഘട്ടം നവംബർ 25-ന് അമിനിയിലെ 400 മീറ്റർ ട്രാക്കിൽ നടക്കും. മികച്ച ഉയർന്ന നിലവാരത്തിലുള്ള അത്ലറ്റുകളെ കണ്ടെത്തുന്നതിനായി AFI സ്കൗട്ടേഴ്സ് എത്തുന്നതാണ്.

ദ്വീപുകളിൽ നിന്നുള്ള പെൺകുട്ടികൾക്ക് പങ്കെടുക്കാനുളള മികച്ച അവസരമാണിതെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ താൽപര്യമുള്ള അത്ലറ്റുകൾ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് റെജിസ്ട്രേഷൻ ഉറപ്പ് വരുത്തണം. Lakshadweep Athletics Association ന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
നൂറുകണക്കിന് പെൺകുട്ടികൾക്ക് രാജ്യതലത്തിലേക്ക് ഉയർന്നുയരാനുള്ള വേദിയാകുമെന്ന പ്രതീക്ഷയിലാണ് ലക്ഷദ്വീപ് കായികരംഗം.


കെ.കെ. മുർഷിദ്
(President, Amini Athletics Association)
+91 9400223036
ടി. അഹ്മദ് ജവാദ് ഹസ്സൻ
(Chief Coach, Lakshadweep Athletics Association)
+91 9497567453

പങ്കെടുക്കാനാഗ്രഹിക്കുന്ന അത്ലറ്റുകൾ ഈ നമ്പറുകളിൽ ബന്ധപ്പെടാം.