ലക്ഷദ്വീപിൽ ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

കവരത്തി ∙ ലക്ഷദ്വീപ് പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയും അനുഭവപ്പെടാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 28 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

ഇത്തരം കാലാവസ്ഥാ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD), ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *