ലക്ഷദ്വീപിലെ ആദ്യ വനിത സൈനിക ഉദ്യോഗസ്ഥ പദവിയിൽ മിനിക്കോയി സ്വദേശിനി അനീസ ടീച്ചർ

ഗ്വാളിയാർ: മൂന്ന് മാസത്തെ കഠിന സൈനിക പരിശീലനത്തിന് ശേഷം അനീസ ടീച്ചർ ഇന്ന് നാവിക സബ് ലെഫ്റ്റനന്റായി കമ്മീഷൻഡ് ആയി പാസ്സ് ഔട്ട്‌ ആയി. സൈന്യത്തിന്റെ നോൺ കൊമ്പാറ്റന്റ് വിഭാഗത്തിൽ പീസ്‌ എസ്റ്റബ്ലിഷ്മെന്റ് മേഖലയിൽ എൻസിസിയിലായിരിക്കും അവരുടെ പ്രവർത്തന മേഖല. യുവതലമുറയെ പരിശീലിപ്പിക്കുകയും അച്ചടക്കമുള്ള വിവിധ മേഖലകളിലേക്ക് നയിക്കുകയും ചെയ്യുകയാണ് NCC ഓഫീസർമാരുടെ ചുമതല. സൈനിക ഓഫീസർമാർക്ക് ലഭിക്കുന്ന അധികാരമുള്ളതിനാൽ ഡ്യൂട്ടി സമയത്ത് നാവിക ഓഫീസറുടെ തുല്യപദവിയായിരിക്കും ടീച്ചർക്ക് ലഭിക്കുക.

വിരമിക്കുന്നത് വരെ ഇടക്കുള്ള റിഫ്രഷർ സൈനിക പരിശീലനത്തിന് പങ്കെടുക്കുകയും സൈനിക റാങ്ക് പ്രമോഷൻ ലഭ്യമാവുകയും ചെയ്യും. കഠിനപരിശീലനമായത് കൊണ്ട് ലക്ഷദ്വീപിലെ സ്ത്രീകൾ പൊതുവെ NCCയിലേക്ക് കടന്നുവരാറില്ലായിരുന്നു.

മിനിക്കോയി ദ്വീപിലെ ഹുസൈൻ മണിക്ക്ഫാൻറെയും ആമിനയുടെയും മകളാണ് അനീസ ടീച്ചർ. ഭർത്താവ് മുൻ മർച്ചന്റ് നേവി അംഗം അബ്ദുൽ റഹീം ആണ്.