ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുമ്പോൾ രണ്ടിരട്ടി കോമ്പോസിഷൻ നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

എറണാകുളം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സ്വകാര്യ വ്യക്തികളിൽ നിന്നും ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂമിയുടെ മൂല്യത്തിന്റെ രണ്ട് മടങ്ങ് കോമ്പോസിഷൻ നൽകണമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ഡീസാൽനേഷൻ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതിനുശേഷം ഭൂമിക്ക് കുറഞ്ഞ തുക നൽകിയ നടപടിയെ ചോദ്യം ചെയ്ത് പാത്താട ആറ്റക്കോയ, പുറക്കാട് സൈദ് മുഹമ്മദ് കോയ തുടങ്ങിയവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അഡ്മിനിസ്ട്രേഷൻ തുച്ഛമായ കാശ് നൽകി സ്വകാര്യ ഭൂമികൾ പിടിച്ചെടുക്കാൻ നടത്തിയ നീക്കത്തിന് ഈ വിധി വലിയ തിരിച്ചടിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ നിയമപരമായ നടപടികളിൽ നീതിയും ന്യായവുമുണ്ടാകണമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഭാവിയിൽ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഈ വിധി നിർണ്ണായകമായി കാണപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *