സീക്യൂ പ്രീസ്കൂൾ കിൽത്താനിലും പ്രവർത്തനം തുടങ്ങി; അലിഫ് ഡേയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നു മക്കൾ

കിൽത്താൻ: ഇന്ത്യയിലെ മുന്നിലെ പ്രാരംഭ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ സീക്യൂ പ്രീസ്കൂൾ കിൽത്താൻ ദ്വീപിലും പ്രവർത്തനം ആരംഭിച്ചു. മൂന്നുമുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന അത്യാധുനികവും ശാസ്ത്രീയവുമായ ബാല്യകാല വിദ്യാഭ്യാസ പദ്ധതിയാണ് സീക്യൂ.

കിൽത്താൻ ഒലീവ് സീക്യുയിൻ്റെ ആരംഭ ദിനമായ ഇന്ന് ‘അലിഫ് ഡേ’ പ്രോഗ്രാമിൽ കുരുന്നുകൾ ആദ്യാക്ഷരം കുറച്ചു. കിൽത്താനിലെ സീക്യൂ പ്രീസ്കൂളിന്റെ ആദ്യ ബാച്ചിലായി 16 കുട്ടികളാണ് അഡ്മിഷൻ നേടിയത്. ചടങ്ങിൽ മുഖ്യാതിഥിയായി ഇ. അബ്ദു ശുക്കൂർ മദനി പങ്കെടുത്തു. ചടങ്ങിന് ഹമീദലി സഅദി സ്വാഗതം പറയുകയും യാക്കൂബ് മാസ്റ്റർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഒലീവ് സീക്യു കിൽത്താൻ അക്കാഡമിക് ഓഫീസറായ കുഞ്ഞിസീതികോയ നന്ദി പ്രകടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പം ആഹ്ലാദകരമായ ആദ്യ ദിനമായി ‘അലിഫ് ഡേ’ മാറി.

ബാല്യകാല വിദ്യാഭ്യാസ തത്വങ്ങൾ അടിസ്ഥാനമാക്കിയുള്ളതും, LZQ (ലോവർ), MZQ (മിഡിൽ), UZQ (അപ്പർ) എന്നിങ്ങനെയുള്ള മൂന്ന് വികസന ഘട്ടങ്ങളിലായി കുരുന്നുകളുടെ മാനസിക-ബൗദ്ധിക വളർച്ച ലക്ഷ്യമിട്ടുള്ളതാണ് സീക്യൂ സ്കൂളിൻ്റെ പ്രധാന സവിശേഷത.
സർഗ്ഗാത്മകതയും സഹകരണവും സന്തോഷകരമായ പഠനവുമായിട്ടുള്ള അനുഭവപരിചയങ്ങൾ നൽകുന്നതിന് വിവിധ പഠനസാങ്കേതികവിദ്യകളും വിദ്യാഭ്യാസ രീതികളും പ്രയോഗത്തിലുണ്ട്.
കിൽത്താൻ ദ്വീപിലെ ശിശുവിദ്യാഭ്യാസ രംഗത്തെ കാഴ്ചപ്പാടിൽ മാറ്റം വരുത്താൻ ഈ സംരംഭം നിർണായകമാകുമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാഭ്യാസ ചിന്തകരുടെയും പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *