കൽപേനി ദ്വീപിലെ ഡോ. നസീറ കോയ കെ.ഐ ഐടിബിപി ഡെറാഡൂണിലെ കമ്പോസിറ്റ് ഹോസ്പിറ്റലിലെ ഡെപ്യൂട്ടി കമാൻഡന്റായി നിയമിതയായി. ഇൻഡോ-ടിബറ്റ് ബോർഡർ പോലീസ് (ITBP) വിഭാഗത്തിൽ ഈ പദവിയിൽ എത്തുന്ന ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ വനിതാ ഉദ്യോഗസ്ഥയാണ് ഡോ. നസീറ കോയ.
കൽപേനി ദ്വീപിലെ കാക്കഇല്ലത്ത് ചെറിയബി ഉമ്മയുടെയും ചെറിയകോയ ബാപ്പയുടെയും മകളായ ഡോ. നസീറ, തന്റെ അതുല്യമായ അധ്വാനവും പ്രതിബദ്ധതയും കൊണ്ട് ഈ സുപ്രധാന നേട്ടം കൈവരിച്ചു. ഐടിബിപിയിലെ ഈ നിയമനം ദ്വീപുസമൂഹത്തിനും പ്രത്യേകിച്ച് സ്ത്രീകളുടെ മുന്നേറ്റത്തിനും ഒരു വലിയ പ്രചോദനമാണ്.
ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ ഡെപ്യൂട്ടി കമാൻഡന്റായി ഡോ. നസീറ കോയ കെ.ഐ
