136 ഓളം പേർ ജോലിചെയ്ത സ്റ്റാഫ് ലിസ്റ്റ് 88 ആയി വെട്ടിക്കുറച്ച് ആരോഗ്യ വകുപ്പിൻ്റെ പുതിയ നിയമനം
കവരത്തി: ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് മുമ്പ് നിയമിച്ചിരുന്ന ഏകദേശം 136 താൽക്കാലിക ജീവനക്കാർക്ക് എക്സ്റ്റൻഷൻ നൽകാതെ പുതുതായി 88 പോസ്റ്റുകൾ മാത്രം ഉൾപ്പെടുത്തിയ പുതിയ നിയമന നടപടികൾ ആരംഭിച്ചു. സ്റ്റേറ്റ് ഹെഡ് കീഴിൽ ജോലി ചെയ്തിരുന്ന പലർക്കും നിയമനം നീട്ടിവെക്കാതെയാണ് പുതിയ നിയമനത്തിന് തുടക്കം കുറിച്ചത്.
2025 മെയ് 22 ന് പുറത്തിറങ്ങിയ ഔദ്യോഗിക നിയമന പ്രഖ്യാപനത്തിൽ 11 മാസത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷകൾ Google Form മുഖേന സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31 വൈകിട്ട് 5 മണിക്ക് ആണ്.
പ്രധാന പോസ്റ്റുകൾ:
- നേഴ്സിംഗ് ഓഫീസർ – 45 ഒഴിവുകൾ
- ഫാർമസിസ്റ്റ് – 10
- റേഡിയോ ഗ്രാഫർ – 4
- ലാബ് ടെക്‌നീഷൻ – 4
- മറ്റ് പോസ്റ്റുകൾ: OT ടെക്‌നീഷൻ, ബയോമെഡിക്കൽ എഞ്ചിനീയർ, ഡയാലിസിസ് ടെക്‌നീഷൻ, CSSD ടെക്‌നീഷൻ തുടങ്ങിയവ.
പഴയ ജീവനക്കാർ നിയമനം തുടരാനാകാതെ തൊഴിൽ നഷ്ടപ്പെട്ട സാഹചര്യത്തിൽ ആശങ്കയും പ്രതിഷേധവും ഉയരുകയാണ്. പഴയ ജീവനക്കാരെ ഈ മാസാവസാനം പിരിച്ചുവിടുകയും പോസ്റ്റുകൾ കുറച്ചുകൊണ്ട് പുതിയ നിയമനം നടത്തുവാനും ആണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഈ മൺസൂൺ കാലഘട്ടത്തിൽ ദ്വീപുകളെ ബന്ധിപ്പിക്കുന്ന കപ്പൽ സർവീസുകൾ കുറഞ്ഞ സാഹചര്യത്തിൽ, നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മറ്റുള്ള ദ്വീപുകളിൽ നിന്നു അവരുടെ ദ്വീപിലേക്ക് തിരിച്ചു പോകാൻ പോലും വഴിയില്ലെന്നതും ആശങ്കയുണ്ടാക്കുന്നു. ജോലി നഷ്ടമായിട്ട് വീട്ടിലേക്ക് പോലും തിരിച്ചെത്താൻ യാത്രാസൗകര്യം ഇല്ലാത്ത അവസ്ഥയിലാണ് പലരും.
പുതിയ നിയമനത്തിൽ അപേക്ഷിക്കുന്നവർക്കു വേണ്ടിയുള്ള യോഗ്യതകളും ശമ്പളവും പൂർണമായി അധികൃത അറിയിപ്പിൽ പ്രസ്താവിച്ചിട്ടുണ്ട്.
പ്രധാന പോസ്റ്റുകളും ഒഴിവുകളും:
| Sl. No | പദവി | ഒഴിവുകൾ | പ്രതിമാസ വേതനം | യോഗ്യത |
|---|---|---|---|---|
| 1 | നേഴ്സിംഗ് ഓഫീസർ | 45 | ₹12,600 | പ്ലസ് ടു സയൻസ് ഗ്രൂപ്പ് അല്ലെങ്കിൽ തുല്യമായത് + B.Sc. നഴ്സിംഗ്/ജനറൽ നഴ്സിംഗ് |
| 2 | നഴ്സിംഗ് അസിസ്റ്റന്റ് | 10 | ₹11,000 | എസ്.എസ്.എൽ.സി അല്ലെങ്കിൽ തുല്യമായത് + Auxiliary Nursing & Midwifery കോഴ്സ് |
| 3 | ഫാർമസിസ്റ്റ് | 4 | ₹11,550 | പ്ലസ് ടു + B.Pharm/D.Pharm + ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ |
| 4 | റേഡിയോഗ്രാഫർ | 4 | ₹12,000 | പ്ലസ് ടു + B.Sc./ഡിപ്ലോമ ഇൻ റേഡിയോഗ്രഫി |
| 5 | ലാബ് ടെക്‌നീഷൻ | 8 | ₹11,550 | പ്ലസ് ടു + B.Sc. അല്ലെങ്കിൽ ഡിപ്ലോമ ഇൻ ലാബ് ടെക്‌നോളജി |
| 6 | ലാബ് അറ്റൻഡർ | 5 | ₹10,500 | ഡിപ്ലോമ ഇൻ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് |
| 7 | OT ടെക്‌നീഷൻ | 5 | ₹15,000 | പ്ലസ് ടു + B.Sc./ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഇൻ OT ടെക്‌നോളജി |
| 8 | ബയോമെഡിക്കൽ എഞ്ചിനീയർ | 1 | ₹16,500 | B.Tech/BE in Biomedical Engineering |
| 9 | ജൂനിയർ കൺസൾട്ടന്റ് (BMW) | 1 | ₹40,000 | MSc. Medical Biochemistry |
| 10 | CT ടെക്‌നീഷൻ | 1 | ₹20,000 | B.Sc. in Radiography/Imaging Technology അല്ലെങ്കിൽ ഡിപ്ലോമ |
| 11 | CSSD ടെക്‌നീഷൻ | 1 | ₹12,000 | B.Sc. in CSSD അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് |
| 12 | ഇ-ഹോസ്പിറ്റൽ രജിസ്ട്രേഷൻ | 2 | ₹10,000 | ഏതെങ്കിലും വിഷയത്തിൽ ബിരുദം + PGDCA/DCA |
| 13 | ഡയാലിസിസ് ടെക്‌നീഷൻ | 1 | ₹15,000 | B.Sc./ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഇൻ ഡയാലിസിസ് ടെക്‌നോളജി |
