കവരത്തി: ലക്ഷദ്വീപിൽ ആഴ്ചയിലൊരിക്കൽ ഏർപ്പെടുത്താൻ തീരുമാനിച്ച വാഹന നിയന്ത്രണം റമസാൻ മാസം കഴിയുന്നത് വരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്ചകളിൽ വാഹനങ്ങൾ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഈ നിർണ്ണായകമായ അറിയിപ്പുണ്ടായത്. കേസ് മാർച്ച് 16-ന് കോടതി…
Category: NEWS
ലക്ഷദ്വീപിൽ മദ്യം വിതരണം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണം: ഹംദുള്ള സഈദ് എം.പി
കവരത്തി: ലക്ഷദ്വീപിലെ സർക്കാർ അതിഥി മന്ദിരങ്ങളിൽ മദ്യം വിളമ്പാനുള്ള ദ്വീപ് ഭരണകൂടത്തിന്റ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അടിയന്തരമായി പിൻവലിക്കണമെന്നും ലക്ഷദ്വീപ് എം.പി. അഡ്വ.ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ 2021ൽ വിനോദസഞ്ചാരത്തിൻറെ മറവിൽ ജനങ്ങളുടെ എതിർപ്പിനെ മറികടന്ന് മദ്യഷാപ്പുകൾ അനുവദിച്ചിരുന്നു. ചെത്താത്ത്,…
‘നോ വെഹിക്കിൾ ഡേ’: ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജി
കൊച്ചി: ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും മോട്ടോർ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജി. കൽപേനി ദ്വീപ് സ്വദേശിയും അഭിഭാഷകനുമായ അജ്മൽ ഖാൻ സി.പി.യാണ് ഭരണകൂടത്തിന്റെ ഈ പരിഷ്കാരത്തിനെതിരെ കോടതിയെ സമീപിച്ചത്. ഹർജി തിങ്കളാഴ്ച (ഫെബ്രുവരി 23) ജസ്റ്റിസ്…
കാലാവസ്ഥ മുന്നറിയിപ്പ്
ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തോടും ചേർന്ന തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമുകളിലായി നിലവിലുള്ള ചക്രവാതച്ചുഴിയിൽ നിന്ന് ലക്ഷദ്വീപ് മേഖലയിലേക്കായി, സമുദ്രനിരപ്പിൽ നിന്ന് 3.1 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ഒരു ന്യൂനമർദ്ദ പാതി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി 2026 ഫെബ്രുവരി 22…
ടൂറിസം വികസനം ലക്ഷ്യം: ലക്ഷദ്വീപിലെ എട്ട് ദ്വീപുകളിൽ മദ്യവിതരണത്തിന് അനുമതി
കവരത്തി: ലക്ഷദ്വീപിലെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എട്ട് പ്രമുഖ ദ്വീപുകളിൽ മദ്യം കൈവശം വെക്കാനും വിതരണം ചെയ്യാനുമുള്ള ലൈസൻസ് അനുവദിച്ച് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടു. 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമത്തിലെ 19 (1) (b) വകുപ്പ് പ്രകാരമാണ് ഈ പ്രത്യേക…
‘നോ വെഹിക്കിൾ ഡേ’ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം; പുനഃപരിശോധിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളും പ്രമുഖരും
കവരത്തി:ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ഓരോ ബുധനാഴ്ചയും “No Vehicle Day” ആയി ആചരിക്കണമെന്ന ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നു. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയുമാണ് ലക്ഷ്യമെന്ന ഭരണകൂട വിശദീകരണത്തോട് കൂടി ഈ മാസം 25 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന്…
ലക്ഷദ്വീപിലെ വിനോദ സഞ്ചാര മേഖല ‘SPORTS’ ഇനി തൻസീർ നയിക്കും
കവരത്തി: ടൂറിസം ഓഫീസറായ മുഹമ്മദ് തൻസീർ ടി.ടി.യ്ക്ക് SPORTS (Society for Promotion of Nature Tourism & Sports) ഡെപ്യൂട്ടി ജനറൽ മാനേജരുടെ (DGM) അധിക ചുമതല. 2026, ഫെബ്രുവരി പതിനേഴിനാണ് നാണ് ടൂറിസം വകുപ്പ് ഇതുസംബന്ധിച്ച ഓഫീസ് ഓർഡർ…
‘നോ വെഹിക്കിൾ ഡേ’ ഉത്തരവ് പുനഃപരിശോധിക്കണം – ജില്ലാ കലക്ടറോട് എംപി ഹംദുള്ള സയ്യീദ്
കവരത്തി: ലക്ഷദ്വീപിൽ ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും “നോ വെഹിക്കിൾ ഡേ” ആയി പ്രഖ്യാപിച്ച ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി അഡ്വ. എം. ഹംദുള്ള സയ്യീദ് ജില്ലാ കലക്ടർ ഡോ. ഗിരി ശങ്കർ ഐഎഎസിന് കത്ത്…
“നോ വെഹിക്കിൾ ഡേ” ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്
“നോ വെഹിക്കിൾ ഡേ” ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കവരത്തി: ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ബുധനാഴ്ച “നോ വെഹിക്കിൾ ഡേ” ആയി പ്രഖ്യാപിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് Lakshadweep Pradesh Youth Congress ജില്ലാ കളക്ടർക്കു നിവേദനം നൽകി. 2026 ഫെബ്രുവരി 25…
വെസൽ ടിക്കറ്റ് ബുക്കിംഗ് ഇനി പുതിയ വെബ്സൈറ്റ് വഴി; ഐആർസിടിസി പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി
കവരത്തി: ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കുള്ള വെസൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഇനി പുതിയ വെബ്സൈറ്റ് മുഖേന ലഭ്യമാകും. ഇതുവരെ വെസൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്നത് ലാക് പോർട്ട് എന്ന പഴയ വെബ്സൈറ്റിലൂടെയായിരുന്നു. എന്നാൽ ഇന്നുമുതൽ ഈ സംവിധാനം IRCTC യുടെ വെബ്സൈറ്റ്…
