കാലാവസ്ഥ മുന്നറിയിപ്പ്

ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തോടും ചേർന്ന തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമുകളിലായി നിലവിലുള്ള ചക്രവാതച്ചുഴിയിൽ നിന്ന് ലക്ഷദ്വീപ് മേഖലയിലേക്കായി, സമുദ്രനിരപ്പിൽ നിന്ന് 3.1 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ഒരു ന്യൂനമർദ്ദ പാതി രൂപപ്പെട്ടിട്ടുണ്ട്.

ഇതിന്റെ സ്വാധീനഫലമായി 2026 ഫെബ്രുവരി 22 വരെ ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിലും, ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അറിയിക്കുന്നു.

അതേസമയം, ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് India Meteorological Department മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Issued on: 21.02.2026 @ 10.00 AM
Source: IMD – Lakshadweep Disaster Management Authority

Leave a Reply

Your email address will not be published. Required fields are marked *