എ. കുഞ്ഞി അഹ്‌മദ് ഹാജി മരണപ്പെട്ടു

കൊച്ചി: കിൽത്താൻ ദ്വീപിൽ അറക്കലചെറ്റ കുഞ്ഞി അഹ്‌മദ് മാസ്റ്റർ (ഇയ്യക്വ) എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ദീർഘകാലം ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം, അനവധി വിദ്യാർത്ഥികൾക്ക് അക്ഷരാഭ്യസം പകർന്നു നൽകി. വിരമിച്ച ശേഷം കിൽത്താൻ തർബിയത്തുൽ…

CSL ചാമ്പ്യൻഷിപ്പിന് അയർലൻഡിൽ നിന്ന് ടൈറ്റിൽ സ്പോൺസർ

ചെത്ത്ലത്ത്: 2025 ഡിസംബറിൽ നടക്കാനിരിക്കുന്ന ഫീനിക്സ് arts and sports അസോസിയേഷൻ സംഘടിപ്പിക്കുന്ന ചെത്തലത്ത് സോക്കർ ലീഗ് (CSL) സീസൺ 2ന്റെ ടൈറ്റിൽ സ്പോൺസറായി അയർലൻഡിലെ പ്രശസ്ത സ്ഥാപനമായ OCEANA ഓർഗാനിക് പ്രൊഡക്റ്റ്സ് സി.ഇ.ഒ ഡോ. സ്റ്റെഫൻ ക്രെയ്ൻ രംഗത്തെത്തി. 2022-ൽ…

ആന്ത്രോത്ത് ദ്വീപിൽ തോണി മറിഞ്ഞ് ഒരു  മരണം

ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായ തോണി അപകടത്തിൽ ഒരാൾ മരിച്ചു. അന്താംപള്ളി കടലിൽ മീൻപിടിക്കാനായി പോയ ചെറുവള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളം മുങ്ങിയതിനെ തുടർന്ന് പൂക്കുഞ്ഞി കോമളം കാട്ട്, നല്ലക്കോയ പൊച്ചാലം, റാഫി കതിയമ്മാട എന്നിവർ നീന്തി കരയിലെത്തി രക്ഷപ്പെട്ടു.…

നൂറുവർഷത്തിലധികം ജീവിച്ച ‘ഇന്ന’ വിടവാങ്ങി

കിൽത്താൻ: നൂറുവർഷത്തിലധികം കാലത്തെ അനുഭവങ്ങളുമായി, കിൽത്താൻ ദ്വീപിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ജീവനുള്ള സാക്ഷിയായി ജീവിച്ചിരുന്ന കാട്ടാമ്പള്ളി സൈന, എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന “ഇന്ന” മരണപ്പെട്ടു. 115ന് മുകളിൽ പ്രായമുണ്ടായിരുന്നു അവർക്ക്. പണ്ടുകാലത്ത് കടലിന്റെ ശ്വാസവും മനുഷ്യരുടെ അധ്വാനവുമായിരുന്നു കിൽത്താനിലെ ജീവിതം. ചകിരി…

കിൽത്താനിൽ തിമിംഗലം ചത്ത് കരക്കടിഞ്ഞു

കിൽത്താൻ: കിൽത്താൻ ദ്വീപിൽ തിമിംഗലം ചത്തു കരക്കടിഞ്ഞു. ഗ്രവേൽ എന്ന ഇനത്തിൽപ്പെടുന്ന, സാധാരണയായി 20,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കുന്ന തിമിംഗലമാണ് കരയിൽ അടിഞ്ഞത്. ഏകദേശം 8 മീറ്റർ നീളമുള്ള ഈ തിമിംഗലത്തിന്റെ വാൽ ഭാഗം മുറിഞ്ഞ് മറ്റൊരു ഭാഗത്ത് കരയിൽ…

കരാർ അധ്യാപക നിയമനം നിർത്തണം -പാർലമെന്റ് സമിതി

ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് സർക്കാർ ജോലികളിൽ സംവരണം എന്ന ഭരണഘടനാ വ്യവസ്ഥക്ക് തുരങ്കംവെക്കുന്ന കരാർ അധ്യാപക നിയമനം നിർത്തണമെന്ന് വിദ്യാഭ്യാസ പാർലമെൻറ് സമിതി റിപ്പോർട്ട്, സംസ്ഥാന സർക്കാർ സ്കൂളുക ൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയുൾപ്പെടെ…

സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ വിവിധ ദ്വീപുകളിലേക്ക്  ഉദ്യോഗസ്ഥരെ നിയോഗിച്ചു

കവരത്തി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം വിവിധ ദ്വീപുകളിൽ ദേശീയ പതാക ഉയർത്തുന്നതിനായി ഐ.എ.എസ്, ഐ.എഫ്.എസ്, ഡാനിക്സ് ഓഫീസർമാരെ നിയോഗിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതിയോടെ ജനറൽ അഡ്മിനിസ്ട്രേഷൻ & പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ ഉത്തരവിലാണ് നിയമനം. ആന്ത്രോത്ത് – ഗൗരവ് സിംഗ്…

ബിത്ര ദ്വീപിലെ അനധികൃത ഭൂമി ഏറ്റെടുക്കൽ: മഹദാ ഹുസൈന്റെ പരാതിയിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം

ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഭരണഘടനാ വിരുദ്ധമായി ബിത്ര ദ്വീപിലെ മുഴുവൻ ഭൂമിയും പിടിച്ചെടുക്കാൻ ശ്രമിച്ചതിനെതിരെ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനോട് വിശദീകരണം ആവശ്യപ്പെട്ടു. കിൽത്താൻ ദ്വീപ് സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ. മഹദാ ഹുസൈൻ ടി. ഐ,…

മുൻ എംപി മുഹമ്മദ് ഫൈസലിന് എതിരായ ഇ.ഡി കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ട്യൂണ കയറ്റുമതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് എതിരെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റ‌ർ ചെയ്‌ത കേസ് ഹൈക്കോടതി റദ്ദാക്കി. സമാന വിഷയത്തിൽ സി ബിഐ റജിസ്‌റ്റ‌ർ ചെയ്‌ത കേസ്: തെളിവുകൾ ഇല്ലെന്ന് വിലയിരു ത്തി സിബിഐ…

കിൽത്താനിൽ ഭീഷണിയായി ‘ആഫ്രിക്കൻ ഒച്ച്’

കിൽത്താൻ: കിൽത്താൻ ദ്വീപിൽ ‘ആഫ്രിക്കൻ ഒച്ച്’ (ജയന്റ് ആഫ്രിക്കൻ സ്നേൽ) വ്യാപകമായി കണ്ടുവരുന്നതോടെ ജനങ്ങൾ ആശങ്കയിൽ. ഡാക്ക് ബംഗ്ലാവ്, JB സ്കൂൾ പരിസരത്ത് നിന്നും ഹോസ്പിറ്റലിന്റെ വടക്ക് വശം വരെയുള്ള മേഖലയിൽ ഇതിനകം തന്നെ അനേകം ഒച്ച് കളെ കണ്ടെത്തിയതായി നാട്ടുകാർ…