ഓർമ്മകളുടെ ബലിദാനം

വിശുദ്ധ മക്കയിലേക്ക് ഡ്രോൺ അയച്ചതാരായിരിക്കും?

അന്യനാട്ടിൽനിന്നു വന്ന സുഹൃത്തുമൊത്ത് സംഭവത്തെക്കുറിച്ച് വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് അവർ വന്നത്. പോക്കുവെയിൽ അവരുടെ പ്രതിബിംബങ്ങളെ കിഴക്കേ തെരുവിലേക്ക് ഭീമാകാരമായി പടർത്തിയിരുന്നു. ഓഫീസർമാരുടെ തീഷ്ണമായ വേട്ടക്കണ്ണുകൾ എന്റെ മുറ്റത്തെ തെങ്ങിനെ ഉഴിഞ്ഞുകൊണ്ടിരുന്നു.

ഒടുവിൽ അവർ എന്നേ തേടിയാണ് വന്നതെന്ന്, മഞ്ഞമഷിയിൽ മുക്കി 583 എന്ന് കോറിയിട്ട നേരം തിരിച്ചറിഞ്ഞു.

ആരാച്ചാരുടെ കയ്യൊപ്പ്.

സൈക്കിളോടിക്കാൻ പഠിച്ച നേരം കൈതാങ്ങായിരുന്നു എന്റെ തെങ്ങ്; കൂട്ടുകാർക്ക് കാത്തുനിൽപ്പിൻ്റെ അടയാളമായിരുന്നു അത്. മാമന്മാർ ആടുകളുടെ ആക്രമണത്തിൽനിന്ന് കൊട്ടകെട്ടിം ഓമനിച്ചുവളർത്തിയ കൽപ്പകസുന്ദരിയാിരുന്നു അവൾ.

ഓർമ്മകളുടെ ബലിദാനമായി ഇന്നത്തെ പകലോനും അസ്‌തമിക്കുമ്പോൾ, പൊട്ടിത്തകരുന്ന ലോകത്തെ ഓർത്തു വിലപിക്കാൻ ഈ തുരുത്ത് എനിക്തി ഇടം നൽകിടുമോ?

വരുംതലമുറ സ്വതന്ത്രമായി, നിർഭയത്വത്തോടെ അവരുടെ വാഹനങ്ങളിൽ വീതിയുള്ള പാതയിലൂടെ ചീറിപ്പായുന്ന ശബ്‌ദങ്ങളാണ് ശ്‌മശാനഭൂവിൽ എന്നെ ഉന്മാദിയാക്കുന്ന ഘടകം!

Leave a Reply

Your email address will not be published. Required fields are marked *