ലക്ഷദ്വീപ് കോളേജുകളിൽ രണ്ട് കോഴ്സുകൾ നിര്‍ത്തലാക്കി

കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്   ദ്വീപുകളിലെ കോളേജുകളിൽ നിന്നായി രണ്ട് അക്കാദമിക് കോഴ്സുകൾ നിര്‍ത്തലാക്കിയതായി അറിയിച്ചു. 2026 ഏപ്രിൽ 15-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവനുസരിച്ച് കടമത്ത് ആർട്സ് & സയൻസ് കോളേജിൽ നടത്തിവരുന്ന ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (BBA) കോഴ്സും, അന്ത്രോത്ത് ആർട്സ് & സയൻസ് കോളേജിലെ ബാച്ചിലർ ഓഫ് സയൻസ് ഇൻ അക്വാകൾച്ചർ കോഴ്സും ഇനി മുതൽ നിര്‍ത്തലാക്കപ്പെടും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട കോളേജുകളുടെ പ്രിൻസിപ്പൽമാർക്ക് ആവശ്യമായ അഫിലിയേഷൻ വിവരങ്ങളും മറ്റു നിർബന്ധിത രേഖകളും സമർപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഡയറക്ടർ എം. ഭരാണി ഒപ്പുവെച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

പുതിയ നയപരമായ മാറ്റത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്നാണ് അധികൃതർ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *