ലക്ഷദ്വീപ് – സമൂഹവും സാഹിത്യവും സംഭാഷണം

തൃശ്ശൂർ : ലക്ഷദ്വീപിൻ്റെ തനത് ഭാഷയും സാഹിത്യവും സംസ്കാരവും നിലനിർത്താനും പരിപോഷിപ്പിക്കാനും കേരളം മുൻകൈയെടുക്കണമെന്ന് എഴുത്തുകാരനും ലക്ഷദ്വീപിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ ഇസ്മത്ത്. ഹുസൈൻ. തൃശ്ശൂർ ലിറ്റററി ഫോറം ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച ‘ലക്ഷദ്വീപ് -സമൂഹവും സാഹിത്യവും’ എന്ന വിഷയത്തിലുള്ള സംഭാഷണ-സംവാദ പരിപാടിയിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു. പിന്നാക്കാവസ്ഥയിൽനിന്ന് ആ നാടിനെയും അതിൻ്റെ സമ്പന്നമായ സാംസ്കാരികനിലവാരത്തെയും ഒപ്പം ചേർത്തുനിർത്താൻ കേരളത്തിലെ സാംസ്കാരിക സംഘടനകളും സംവിധാനങ്ങളും തയ്യാറാകണമെന്നും ചേർക്കണം. കഥാകൃത്തും തൃശ്ശൂർ ലിറ്റററി ഫോറം പ്രസിഡൻ്റുമായ കെ. ഉണ്ണികൃഷ്ണൻ മോഡറേറ്ററായ പരിപാടിയിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ മോഹൻദാസ് പാറപ്പുറത്ത്, ഐ.കെ. മോഹനൻ, എ. സന്തോഷ്കുമാർ, അപർണ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *