ലക്ഷദ്വീപ് കോൺഗ്രസ്സ്: ലീഡേഴ്സ് മീറ്റ് അമിനിയിൽ.

അമിനി :ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വ സംഗമം ജനുവരി 12, 13, തിയ്യതികളിൽ അമിനിയിൽ നടക്കും. എൽ.ടി.സി.സി.പ്രസിഡൻ്റ് അഡ്വ. ഹംദുല്ലാ സഈദ് എം.പി., ലക്ഷദ്വീപിൻ്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി. സെക്രട്ടറി ശ്രീ.ടി.എൻ.പ്രതാപൻ, ലക്ഷദ്വീപ് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ,കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് കോൺഗ്രസ്സ്, ഡിസ്ട്രിക്ട് കോൺഗ്രസ്സ് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും പോഷക സംഘടനകളായ യൂത്ത് കോൺഗ്രസ്സ്, മഹിളാ കോൺഗ്രസ്സ്, എൻ.എസ്.യു.ഐ.ഭാരവാഹികൾ എല്ലാം ഈ സംഗമത്തിൽ പങ്കുചേരും.

ഒരു പാട് വർഷങ്ങൾക്കു ശേഷമാണ് എൽ.ടി.സി.സി.യുടെ നേതൃസംഗമം സംഘടിപ്പിക്കുന്നത്. ലക്ഷദ്വീപ് കോൺഗ്രസ്സിൻ്റെ എക്കാലത്തേയും അഭിമാനമായിരുന്ന പാട്ടക്കൽ പൂക്കോയയുടേയും പൊന്നിക്കം ശൈഖ് കോയ, ബി.സി.ചെറിയ കോയ എന്നിവരുടെ നാടായ ചരിത്രമുറങ്ങുന്ന അമിനിയുടെ മണ്ണിലാണ് ഈ സംഘമം നടക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *