ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തണം- അഡ്വ.ഹംദുള്ള സഈദ് എംപി.

ലക്ഷദ്വീപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ സമയോചിതമായി നികത്തണമെന്നും അത് റദ്ദായി പോകുന്നതിനുള്ള സാധ്യത ഇല്ലാതാക്കണമെന്നും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ലഭ്യമാകും വിധം ലക്ഷദ്വീപ് ലേബർമാർക്കും മാന്യവും തുല്യവുമായ  വേതനം  ഉറപ്പാക്കണമെന്നും ആവശ്യമുയർത്തി അഡ്വ.ഹംദുള്ള സഈദ് എംപി.

ദ്വീപുകളിൽ ഉണ്ടായിരിക്കുന്ന തസ്തികാ കുറവ്, നിരവധി ജോലികൾ ഒരാൾക്കു തന്നെ നിർബന്ധിതമായി ചെയ്യേണ്ടി വരുന്ന അവസ്ഥ, കൂടാതെ അതിനു തക്ക വേതനം ലഭിക്കാത്തത് എന്നിവ ദ്വീപുകാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രാഥമിക ഉപജീവനമാർഗങ്ങളും സർക്കാരിന്റെ ജോലി അവസരങ്ങളുമാണ് ദ്വീപ് സമൂഹത്തിന്റെ പ്രധാന പിന്തുണ. അതിനാൽ തന്നെ തസ്തികകളുടെ പുനഃപരിശോധനയും, തൊഴിൽ നടത്തുന്ന തൊഴിലാളികളുടെ വേതനവർദ്ധനയും അടിയന്തിരമായി പരിഗണിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *