കിൽത്താൻ യൂണിറ്റ് മുസ്ലിം ജമാഅത്ത്ന്റെ ആഭിമുഖ്യത്തിൽ കർമസാമയികം പരിപാടിയുടെ ഭാഗമായി SPARK – Motivation Class for Students & Parents ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷൻ പ്രഭാഷകനും മെന്റലിസ്റ്റുമായ അനസ് ഷാഫിഈ കാലടി ക്ലാസിന് നേതൃത്വം നൽകി.
നവംബർ 30നും ഡിസംബർ 1നും നടക്കുന്ന ഈ ക്ലാസുകൾ ഇന്ന് 2 മണിക്ക് കിൽത്താൻ മൾട്ടിപർപ്പസ് ഹാളിൽ വച്ച് ആരംഭിച്ചു. സർഫ്രാസ് മാസ്റ്റർ ടി. ഐ സ്വാഗതം പറഞ്ഞ ചടങ്ങ് സാഹിത്യകാരൻ കെ. ബാഹിർ ഉദ്ഘാടനം ചെയ്തു.
അവതരണം: അനസ് ഷാഫിഈ കാലടി (മോട്ടിവേഷൻ സ്പീക്കർ & മെന്റലിസ്റ്റ്)
കിൽത്താൻ ദ്വീപിലെ വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനത്തിനും വിദ്യാഭ്യാസത്തിനുമായി ഒരുക്കിയിരിക്കുന്ന ഈ പ്രചോദനാത്മക പരിപാടിയിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. നാളെയും മറ്റന്നാളും നടത്തുന്ന സെക്ഷനുകളിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ക്ലാസുകൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.
