ലക്ഷദ്വീപിൻ്റെ ജൈവസമ്പത്ത് സംരക്ഷിക്കപ്പെടണം: ഡോ. മറിയം

ഷാർജ: ലക്ഷദ്വീപിന്റെ അത്യപൂർവ സസ്യ സമ്പത്ത് സംരക്ഷിക്കുകയും അതോടൊപ്പം ജന വിജ്ഞാന പാരമ്പര്യ അറിവുകൾ കൂടുതൽ ശാസ്ത്രീയമായ രീതിയിൽ പഠന വിധേയമാക്കുകയും ചെയ്യണമെന്ന് പ്രമുഖ അറബ് എഴുത്തുകാരി ഡോ. മറിയം അൽ ശിനാസി.

തളിപ്പറമ്പ സർ സയ്യിദ് കോളജ് ബോട്ടണി വിഭാഗം അധ്യാപകനായ ഡോ. എ.കെ അബ്ദുസ്സലാമും ഗവേഷകനും ലക്ഷദ്വീപ് സ്വദേശിയുമായ ഡോ. കെ. സി അൻസറലിയും ചേർന്നെഴുതിയ ‘എത്തനോബോട്ടണി ഓഫ് ലക്ഷദ്വീപ് ഐലന്റ്-ഇന്ത്യ’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പു സ്തകോത്സവത്തിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിസ്ഥിതി ശാസ്ത്രജ്ഞ കൂടിയായ ഡോ. മറിയം അൽ ശിനാസി.

പുസ്തകത്തിന്റെ ആദ്യപ്രതി വെസ്റ്റ് ലണ്ടൻ യൂനിവേഴ്‌സിറ്റിസി.ഇ 3 അഹമ്മദ് റാഫി.ബി ഫെറി സ്വീകരിച്ചു. 2013 മുതൽ 2019 വരെ ദ്വീപുകളിലുട നീളം നടത്തിയ അഭിമുഖങ്ങൾ, വീട്ടു വിസിറ്റുകൾ എന്നിവയിലൂടെ ശേഖരിച്ച ജനവിജ്ഞാന വിവരങ്ങളാണ് ഇതിന് അടിസ്ഥാനമെന്ന് ഗ്രന്ഥകാരനായ ഡോ.എ. കെ അബ്ദുസ്സലാം പ്രസംഗത്തിൽ വ്യക്തമാക്കി.

ദ്വീപുകളിലെ പ്രകൃതി വിഭവ പുരോഗതിക്കും ഇക്കോ-ടൂറിസം സംരക്ഷണത്തിനും ജനജീവിത പാരമ്പര്യ വിദ്യാഭ്യാസവും കാര്യ ക്ഷമമായ മാർഗങ്ങളാകാമെന്ന് രചയിതാക്കൾ അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് ജനതയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം, മനുഷ്യ നും പ്രകൃതിയും തമ്മിലുള്ള അഖണ്ഡ ബന്ധത്തിന്റെയും ഇന്ത്യയിലെ ഏറ്റവും നിസാരമായ ദ്വീപ് സമൂഹങ്ങളിലൊന്നായ ലക്ഷദ്വീപിന്റെ ജീവവൈവിധ്യ സംരക്ഷണത്തിന്റെയും മഹത്തായ സന്ദേശമാണ് മുന്നോട്ടു വയ്ക്കുന്നത്.

ഡോ. പി.കെ പോക്കർ, ഡോ. അസീസ് തരുവണ, പി .കെ ഹാഷിം, അഫ്സൽ ശുക്കൂർ ലക്ഷദീപ്, അഡ്വ. ബി.എ ഫ് അബ്ദുറഹിമാൻ, മുഹമ്മദ് മേപ്പോയിൽ, മുജീബ് കൊടുവള്ളി, അഫ്സൽ ഒതയോത്ത്, കെ. ലത, സർ സയ്യിദ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ സ്കോട്ട പ്രസിഡന്റ് അബ്ദുന്നാസർ അഹമ്മദ് സംസാരിച്ചു.

ടി. ഹാഷിം, ജുനൈദ്, നിസാ മുദ്ദീൻ, രഘു, അബ്ദുറഹ്‌മാൻ, മു ഹമ്മദ് ഷഫീക്ക്, അൽതാഫ്, സി അബൂബക്കർ മുളയിൽ, സുഫി പി അലി, മുസ്തഫ കുറ്റിക്കോൽ, യാൻ സൂരി, മച്ചിങ്ങൽ രാധാകൃ ഷ്ണൻ പങ്കെടുത്തു. സ്കോട്ട ജന. സെക്രട്ടറി ഷംസീർ സ്വാഗതവും അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *