മലപ്പുറം: ലക്ഷദ്വീപ് കിൽത്താൻ സ്വദേശിയും മാപ്പിള സാഹിത്യ ഗവേഷകനുമായ ഡോ. എം. മുല്ലക്കോയ, മോയിൻകുട്ടി വൈദ്യർ മാപ്പിള സാഹിത്യ അക്കാദമിയുടെ ഗവേഷണ അവാർഡ് ഏറ്റുവാങ്ങി. തിരൂറിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.
മാപ്പിള സാഹിത്യവും ലക്ഷദ്വീപിന്റെ നാടൻ പാട്ടുകൾ, മാലപ്പാട്ടുകൾ, നാടോടി സാഹിത്യം, ദ്വീപ് സംസ്കാരം തുടങ്ങിയ മേഖലകളിൽ നടത്തിയ ആഴത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അക്കാദമി ഈ വർഷം ഡോ. മുല്ലക്കോയയെ ആദരിച്ചത്.
അവാർഡിൽ 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നു. അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ലക്ഷദ്വീപ് സമൂഹത്തിൽ നിന്നുള്ള ഒരാൾക്ക് ഈ അവാർഡ് ലഭിക്കുന്നത് .
ഡോ. എം. മുല്ലക്കോയ മോയിൻകുട്ടി വൈദ്യർ അക്കാദമി അവാർഡ് ഏറ്റുവാങ്ങി
