നാഷണൽ വിമൻസ് ലീഗ് ലക്ഷദ്വീപ് ഘടകം രൂപീകരിച്ചു

അഗത്തി: നാഷണൽ ലീഗ് സേട്ടുസാഹിബ് അനുസ്മരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് അഗത്തിയിൽ നടന്ന ചടങ്ങിൽ നാഷണൽ വിമൻസ് ലീഗ് ലക്ഷദ്വീപ് ഘടകം രൂപീകരിച്ചു. ചടങ്ങിൽ ഏകദേശം 15 ഓളം വനിതകൾ പങ്കെടുത്തു.

പുതുതായി രൂപീകരിച്ച ഘടകത്തിന്റെ ഭാരവാഹികൾ താഴെപ്പറയുന്നവരാണ്:
പ്രസിഡൻറ്: വി. ഖദീഷോമ്മ
വൈസ് പ്രസിഡൻറ്: അസ്മാബി
സെക്രട്ടറി: സാജിദ
ജോയിന്റ് സെക്രട്ടറി: സുൽത്താംബി
ട്രഷറർ: ഷാഹിദ

ചടങ്ങിൽ വനിതാ ശാക്തീകരണത്തിന്റെ പ്രാധാന്യവും ലക്ഷദ്വീപിലെ സ്ത്രീകളുടെ സാമൂഹിക-സാംസ്കാരിക വളർച്ചയിലേക്കുള്ള വിമൻസ് ലീഗിന്റെ പങ്കും ചർച്ചയായി.