ലക്ഷദ്വീപ് ഘടകം യുവ ലോക് ജൻശക്തി പാർട്ടി കമ്മിറ്റി രൂപീകരിച്ചു

അഗത്തി: യുവ ലോക് ജൻശക്തി പാർട്ടി ലക്ഷദ്വീപ് ഘടകം കമ്മിറ്റി രൂപീകരിച്ചു. യുവ ലോക് ജൻശക്തി പാർട്ടി യൂത്ത് പ്രസിഡന്റ് നബീൽ നിഷാന്റെ അധ്യക്ഷതയിൽ അഗത്തി ദ്വീപിൽ ചേർന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.

യോഗത്തിൽ അഗത്തിയിലെ ടി.പി. റസലുദ്ധീനെ ജനറൽ സെക്രട്ടറിയായും, കൽപേനി ദ്വീപ് സ്വദേശികളായ മുഹമ്മദ് ഹുസൈൻ പി.യെ സെക്രട്ടറിയായും, ഷഹീം സി.എന്നെ വൈസ് പ്രസിഡന്റായും, സാബിർ ഷാ പി.വിയെ ട്രഷററായും തെരഞ്ഞെടുത്തു.

പാർട്ടിയുടെ ലക്ഷ്യങ്ങളും യുവജന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി നിർദ്ദേശങ്ങളും യോഗത്തിൽ ചര്‍ച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *