ദേശീയ ജൂനിയർ അത്‌ലറ്റിക്‌സിൽ സ്വർണം നേടി മുബസ്സിന മുഹമ്മദ്

ഭുവനേശ്വർ: ദേശീയ കായികമേഖലയിൽ ലക്ഷദ്വീപിന് അഭിമാന നേട്ടം. ഭുവനേശ്വറിൽ നടക്കുന്ന 40-മത് നാഷണൽ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 2025ൽ വനിതാ അണ്ടർ–20 ലോംഗ് ജംപ് ഇനത്തിൽ ലക്ഷദ്വീപ് താരമായ മുബസ്സിന മുഹമ്മദ് സ്വർണമെഡൽ നേടി.

മുബസ്സിന 6.30 മീറ്റർ ദൂരം ചാടി സ്വർണം സ്വന്തമാക്കി. ഈ നേട്ടം ലക്ഷദ്വീപ് അത്‌ലറ്റിക്സ് രംഗത്തിന് വലിയ അഭിമാനമായി. രണ്ടാം സ്ഥാനത്ത് ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ തർണിക ടെറ്റ (6.07 മീറ്റർ), മൂന്നാം സ്ഥാനത്ത് ഹരിയാനയുടെ തമന്ന (5.96 മീറ്റർ) എന്നിവരാണ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഒക്ടോബർ 10 മുതൽ 14 വരെ നീളുന്ന ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *