കിൽത്താൻ: എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പാലസ്തീൻ ജനതയ്‌ക്കൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി കിൽത്താൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “സ്ട്രീറ്റ് പ്രൊട്ടസ്റ്റ് ഫോർ പാലസ്തീൻ” റാലി കിൽത്താൻ ദ്വീപിൽ സംഘടിപ്പിച്ചു.
സയണിസ്റ്റ് ക്രൂരതകളെയും ഭീകരതകളെയും വെളിവാക്കുകയും ഇസ്‌ലാമികാന്തരീക്ഷത്തിലെ ഖുദ്‌സിന്റെ ചരിത്രസത്യങ്ങൾ വിശദീകരിക്കുകയും ചെയ്തുകൊണ്ടുള്ള ജവാദ് ബാഖവി ഉസ്താദിന്റെ ഉത്ഘാടന പ്രസംഗം പരിപാടിയെ ധന്യമാക്കി.
പരിപാടിയുടെ ആരംഭത്തിൽ കിൽത്താൻ നാഇബ് ഖാസി മുഹമ്മദ് ഫൈസി ഉസ്താദ് സയണിസ്റ്റ്, വഹാബിസ്റ്റ് ആശയങ്ങളുടെ അപകടങ്ങളെ സൂചിപ്പിച്ച് ആമുഖം അവതരിപ്പിച്ചു. തുടർന്ന് പാലസ്തീൻ ജനതയുടെ മോചനത്തിനായി പ്രാർത്ഥനകൾ അർപ്പിച്ചു.
അബ്ദു റഊഫ് ഫൈസി (ഖത്തീബ്, കിൽത്താൻ) സ്വാഗതവും അശ്റഫ് ഫൈസി (ഖത്തീബ്, കിൽത്താൻ) നന്ദിയും അർപ്പിച്ചു.
പരിപാടിയിൽ സുലൈമാൻ ബാഖവി, തൗഫീഖ് റഹീമി, വഹീദ് മുസ് ലിയർ, ഇഖ്ബാൽ അർഷദി, അർഫാസ് ഹുദവി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
പാലസ്തീൻ ജനതയ്‌ക്കെതിരായ അന്യായങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം മുഴങ്ങിക്കൊണ്ടാണ് റാലി സമാപിച്ചത്.
