പെന്റാഡ് ഫുട്സാൽ നാലാം സീസൺ ലോഗോ പ്രകാശനം

കവരത്തി ദ്വീപിൽ വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ജനപ്രീതിയുള്ള പെന്റാഡ് ഫുട്സാൽ ചാമ്പ്യൻഷിപ്പിന്റെ നാലാം സീസൺ ലോഗോ കവരത്തി പഞ്ചായത്ത് സ്റ്റേജ് ബീച്ചിൽ വെച്ച് പ്രകാശനം ചെയ്തു.

പരിപാടിയിൽ DYSP & അസിസ്റ്റന്റ് കമാന്റർ ഗണേഷ് കുമാർ, LFA പ്രസിഡന്റ് മുഹമ്മദ് അലി, സെക്രട്ടറി നിസാമുദ്ദീൻ, RSC സെക്രട്ടറി ഷിഹാസ് എന്നിവരായിരുന്നു മുഖ്യാതിഥികൾ. പെന്റാഡ് ഫുട്സാൽ കോർഡിനേറ്റർ ഹാഷിം, സെക്രട്ടറി സക്കീർ, ജോയിന്റ് കൺവീനർ ഫിൽസർ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.
കവരത്തി ദ്വീപിലെ നിരവധി സാമൂഹിക, സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

നവംബർ മാസത്തിൽ നടക്കാനിരിക്കുന്ന പെന്റാഡ് ഫുട്സാൽ നാലാം സീസൺ ലക്ഷദ്വീപിലെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്നു.
സംഘാടന മികവും കായിക ആത്മാവും കൊണ്ട് ശ്രദ്ധേയമായ പെന്റാഡ് ഫുട്സാൽ, കവരത്തി ദ്വീപിന്റെ പ്രിയപ്പെട്ട ടൂർണമെന്റുകളിൽ ഒന്നായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *