SSF സാഹിത്യോത്സവ്: ഹംദുള്ളാ സയീദിനെ ക്ഷണിച്ചതിൽ കലഹം

ചെത്ത്ലാത്ത് ദ്വീപിൽ നാളെ മുതൽ ആരംഭിക്കുന്ന SSF ലക്ഷദ്വീപ് സാഹിത്യോത്സവത്തിന് ലക്ഷദ്വീപ് പാർലമെൻ്റ് അംഗം അഡ്വ. ഹംദുള്ളാ സഈദിനെ ക്ഷണിച്ചതിൽ വലിയ അഭിപ്രായ വ്യത്യാസവും കലഹവും ഉണ്ടായിരിക്കുകയാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുള്ളവർക്ക് എതിർ ചേരിയിലുള്ള ഒരാളെ എം.പി.യായി അംഗീകരിക്കുവാൻ സാധിക്കാത്തതാണ് ഇങ്ങനെ ഒരു പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇത്തരം പരിപാടികൾക്ക് പ്രമുഖരായ നേതാക്കളെ ക്ഷണിച്ചു വന്നിരുന്ന പതിവ് സമ്പ്രധായത്തിനാണ് ചെത്ത്ലാത്തിൽ മുറിവേറ്റിരിക്കുന്നത്.

റിട്ടയറായ രണ്ട് മൂന്ന് ഉദ്യോഗസ്ഥന്മാരാണ് ഈ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പ്രശ്ന പരിഹാരത്തിന് ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. എം.പി.ഹംദുള്ളാ സയീദിനേയും, മുൻ എം.പി.മുഹമ്മദ് ഫൈസലിനേയും സംഘാടകർ മുഖ്യാതിഥികളായി ക്ഷണിച്ചിരുന്നു. പ്രമുഖ സാഹിത്യകാരൻ ഹംസുഷാ അഗത്തിയാണ് ഉദ്ഘാടകൻ.

Leave a Reply

Your email address will not be published. Required fields are marked *