പട്ടേൽ അഡ്മിനിസ്ട്രേറ്ററെ ഇനി രണ്ടു മാസം മാത്രം സഹിച്ചാൽ മതി: കെ. സുരേന്ദ്രൻ

അഗത്തി: പട്ടേൽ അഡ്മിനിസ്ട്രേറ്ററെ ഇനി ദ്വീപു ജനത വെറും രണ്ടു മാസം മാത്രം സഹിച്ചാൽ മതിയെന്നും നവംബർ മാസത്തോടെ ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ എത്തുമെന്നും മുൻ കേരള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
“ഹർ ഗർ തിരംഗാ” പരിപാടിയുടെ ഭാഗമായി പതിനൊന്നാം തീയതി  അഗത്തിയിൽ ലക്ഷദ്വീപ് ബിജെപി സംഘടിപ്പിച്ച ഏകദിന ശിൽപ ശാലയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
സീ ഷെൽ റിസോർട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ അഡ്മിനിസ്ട്രേറ്ററെ മാറ്റും എന്ന പ്രസ്താവനയെ സ്ത്രീകളടക്കമുള്ളവർ കയ്യടിച്ചു സ്വീകരിച്ചു.
ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ കെ എൻ കാസ്മികോയ, അഗത്തി ജില്ലാ അധ്യക്ഷൻ ഹുസൈനലി തുടങ്ങിയവർ സന്നിഹീതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *