പത്ത് പത്തായി തുടരും — ബിത്ര വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അലിഅക്ബർ

ചെത്ത്ലാത്ത്: ബിത്ര ദ്വീപിന്റെ മുഴുവൻ ഭൂഭാഗവും ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം ആരംഭിച്ച നടപടികളെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുമ്പോൾ, ഇപ്പോൾ ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അലിഅക്ബർ തന്റെ നിലപാട് സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കി.

“ബിത്ര ദ്വീപിനോടും ആ നാട്ടുകാരോടും ആത്മബന്ധം പുലർത്തുന്ന ഒരു ചെത്ത്ലാത്ത്കാരൻ എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാനാവും – നമ്മുടെ സമ്മതമില്ലാതെ ഈ മണ്ണ് കവരാൻ ഒരാൾക്കുമാവില്ല” എന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.

സാമൂഹ്യ ആഘാത പഠന നോട്ടിഫിക്കേഷൻ പുറത്ത് വന്നതു മുതൽ, അതുമായി ബന്ധപ്പെട്ട മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തുകയും, വേണ്ട പ്രാഥമിക നടപടികൾ പൂർത്തിയാക്കുകയും ചെയ്തതായി അലിഅക്ബർ വെക്‌തമാകി. 

അതെ… പത്ത് പത്തായി തന്നെ തുടരും. അതാണ് അതിൻ്റെയൊരു മൊഞ്ച്. ബിത്രയിലെ മനുഷ്യർക്കൊപ്പം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിത്ര ദ്വീപിന്റെ മുഴുവൻ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ലക്ഷദ്വീപിൽ വൻ പ്രതിഷേധം  ഉയർത്തിയിരിക്കുകയാണ്. വിവിധ പാർട്ടികളും സാമൂഹിക സംഘടനകളും കടുത്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *