ഐഷ സുൽത്താന വിവാഹിതയായി; വരൻ ഹർഷിത്ത് സൈനി

ഡൽഹി: സിനിമാ സംവിധായിക അയിഷാ സുൽത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹർഷിത്ത് സൈനിയാണ് വരൻ. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും ദില്ലിയിൽ വെച്ച് റെജിസ്റ്റർ ചെയ്ത് വിവാഹിതരായതെന്നും അറിയുന്നു.

വാട്സാപ്പ് ഗ്രൂപ്പുകളിൽ വാർത്ത പരന്നതിനെ തുടർന്ന് വിവാഹവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഷ സുൽത്താന തന്നെ രംഗത്തെത്തി. തൻ്റെ ഉമ്മ ഉടൻ ഉംറക്ക് പോകാനിരിക്കുകയാണ്, തിരിച്ചെത്തിയ ശേഷം എല്ലാവരെയും അറിയിച്ചുകൊണ്ടുള്ള കല്യാണം നടത്തുമെന്ന് ഐഷ വാട്സാപ്പ് വഴി പങ്കുവെച്ച വോയ്സ് ക്ലിപ്പിൽ പറയുന്നു.

ചെത്ത്ലാത്തിൽനിന്നുള്ള ആദ്യ സിനിമാ സംവിധായികയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു സംസാരിക്കുന്നതിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും ലക്ഷദ്വീപിലും പുറത്തും ശ്രദ്ധ നേടിയ വ്യക്തിയാണ്.