ഇന്ത്യൻ വ്യോമസേന അഗത്തി ദ്വീപിൽ സെമിനാർ സംഘടിപ്പിച്ചു



അഗത്തി: വ്യോമസേനയിലേക്കുള്ള ലക്ഷദ്വീപിൽ നിന്നുമുള്ള യുവാക്കളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തിൽ വ്യോമസേനയുടെ കൊച്ചി ആസ്ഥാനമായുള്ള 14 ആം സെലെക്ഷൻ യൂണിറ്റ് അഗത്തി ദ്വീപിൽ വ്യോമ സേനയിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഒരു സെമിനാർ സംഘടിപ്പിച്ചു. വ്യോമസേനയുടെ 14ആം യൂണിറ്റിൽ നിന്നുമുള്ള വിംഗ് കമാണ്ടർ പി കെ സിംഗ് യുവാക്കൾക്കും യുവതികൾക്കും പ്രത്യേകം പരിശീലനം നൽകി. തുടർന്നുള്ള മാസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും.

ലക്ഷദ്വീപ് നാവിക സേന എൻസിസിയുടെ സബ് ലെഫ്റ്റനൻറ് അബ്ദുൽ ഗഫൂർ, തേർഡ് ഓഫീസർ ഹർഷാദ് ഹുസൈൻ എന്നിവർ അഗ്നിവീർ, എയർമാൻ സ്കീം, ഓഫീസർ റിക്രൂട്ട്മെന്റ് എന്നിവ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *