“പ്ലാന്റ് ദി പ്ലാനറ്റ്” ലക്ഷദ്വീപ് തല ഉദ്ഘാടനം ബുസർ ജംഹർ ഡാനിക്സ് നിർവഹിച്ചു

കവരത്തി: സീ.ക്യു പ്രീസ്കൂൾ നെറ്റ് വർക്കിന് കീഴിൽ നാല് രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 152 സ്കൂളുകളിലെ 15,000 വിദ്യാർത്ഥികൾ ഓരോ തൈ വീതം നട്ട് പരിപാലിക്കുന്ന പ്ലാന്റ് ദി പ്ലാനറ്റ് പദ്ധതിയുടെ ലക്ഷദ്വീപ് തല ഉദ്ഘാടനം മർക്കസ് സീ.ക്യു പ്രീസ്കൂൾ കവരത്തിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അഗ്രികൾച്ചർ, ഫുഡ് സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ കെ ബുസര്‍ ജംഹർ ഡാനിക്സ് നിർവഹിച്ചു.

ദ്വീപിൽ ആകെ 9 സ്കൂളുകളാണ് സീ.ക്യു പ്രീസ്കൂൾ നെറ്റ്‌വർക്കിന് കീഴിൽ പ്രവർത്തിക്കുന്നത്.
പദ്ധതിയുടെ ഗ്ലോബൽ ഉദ്ഘാടനം കേരള പരിസ്ഥിതി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും കർണാടക സംസ്ഥാന ഉദ്ഘാടനം കർണാടക സ്പീക്കർ യു.ടി ഖാദറും മറ്റു വിവിധ കേന്ദ്രങ്ങളിൽ ഡോക്ടർ എപി അബ്ദുൽ ഹക്കീം അസ്ഹരി, സിപി ഉബൈദുള്ള സഖാഫി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും പദ്ധതിയുടെ സംസ്ഥാന, ജില്ലാ ഉദ്ഘാടനങ്ങളുടെ  ഭാഗമായി.


കവരത്തി മർക്കസിൽ നടന്ന ചടങ്ങിൽ ഹെലൻ കെല്ലർ അവാർഡ് ജേതാവ് ഉമറുൽ ഫാറൂഖ്, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, സീ.ക്യു വിദ്യാർഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *