എസ്.വൈ.എസ് ലക്ഷദ്വീപ് ജില്ലാ പരിസ്ഥിതി കാമ്പയിൻ ഉദ്ഘാടനം നടത്തി

‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’ എന്ന പ്രമേയത്തെ ആസ്പദമാക്കി
ജൂൺ 1 മുതൽ 10 വരെ എസ് വൈ എസ് സംസ്ഥാനത്തുടനീളം നടത്തപ്പെടുന്ന പരിസ്ഥിതി ക്യാമ്പയിനിന്റെ ഭാഗമായി എസ്.വൈ.എസ് ലക്ഷദ്വീപ് ജില്ലാതല പരിസ്ഥിതി കാമ്പയിൻ ഉദ്ഘാടനം അഗത്തി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.എം ഷാനവാസ് ഉദ്ഘാടനം നിർവ്വഹിച്ചു. അഗത്തിയിലെ മികച്ച കർഷകൻ ഷറഫുദ്ദീനെ ആദരിക്കുകയും ഗ്രീൻ ഗിഫ്റ്റ് വിതരണം ചെയ്യുകയും ചെയ്തു.ജൂൺ മാസം ഓരോ യൂണിറ്റുകളിലും വാരാന്ത്യം മരം നട്ടുപിടിപ്പിക്കാൻ എസ് വൈ എസ് ലക്ഷദ്വീപ് ജില്ലാ നേതൃത്വം ആഹ്വാനം ചെയ്തു. പരിപാടിയിൽ ജില്ലാ ദഅവ സെക്രട്ടറി ഷംസുദ്ദീൻ കാമിൽ സഖാഫി പ്രാർത്ഥനയും ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി പി.പി അബ്ദുൽബാരി സ്വാഗതവും ജില്ലാ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് നഈമുദ്ദീൻ നന്ദിയും അർപ്പിച്ചു. അഗത്തി മുസ്ലിം ജമാഅത്ത് അംഗങ്ങളായ ടി. കെ. പി അബൂസലാം കോയ ഹിഷാമി, .പി സി ഇബ്രാഹിം (റിട്ടയേർഡ് ഫയർ ഓഫീസർ),എസ് വൈ എസ് അഗത്തി സോൺ സെക്രട്ടറി ഡി അബ്ദുസലീം, പി മുഹമ്മദ് ശരീഫ്, പി ഫസലുറഹ്മാൻ, പി. കെ അബ്ദുൽ ഗഫൂർ, പി.കെ അൻസാർ അലി.സി.പി.എസ് ഖാലിദ്, ഷാഫി കവരത്തി, അബ്ദുൽ കബീർ ചേത്‌ലത്ത് (ഫോറസ്റ്റ് ഗാർഡ്) എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *