ലക്ഷദ്വീപിൽ സ്കൂളുകൾ ജൂൺ 9ന് തുറക്കും; പ്രവേശനോത്സവം ജൂൺ 16ന്

കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള എല്ലാ സ്കൂളുകളും 2025-26 വര്‍ഷത്തേക്കുളള പുതിയ അക്കാദമിക് സെഷനുമായി ജൂൺ 9ന് തുറക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.

പുതിയ അധ്യായന വർഷത്തിന്റെ പ്രാരംഭം സ്കൂളുകൾ സമയബന്ധിതമായി നടത്തേണ്ടതിനായി എല്ലാ പ്രിൻസിപ്പല്മാരും തയ്യാറെടുപ്പുകൾ മുന്‍കൂട്ടി പൂര്‍ത്തിയാക്കണം എന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ പദ്മാകര്‍ റാവു ത്രിപാഠി അറിയിച്ചു. പ്രവേശനോത്സവം ജൂൺ 16-ന് കവരത്തിയിലെ PMSHRI GSSS സ്കൂളിൽ നടക്കും. അതിനനുസരിച്ച്, അതേ ദിവസം എല്ലാ ദ്വീപുകളിലുമുള്ള സ്കൂളുകളും അതാത് ദ്വീപുകളിലെ പ്രവേശനോത്സവം ആഘോഷിക്കണമെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *