കിൽത്താൻ ഗോഡൗൺ കീപ്പർ ഉബൈദിന് സസ്പെൻഷൻ

കിൽത്താൻ: ഗോഡൗൺ കീപ്പർ കെ.പി.മുഹമ്മദ് ഉബൈദുല്ലാ ഖാൻ കൽപ്പേനിയെ സസ്പെൻഡ് ചെയ്തു. അനുവദിച്ച ലീവ് കാലാവധി കഴിഞ്ഞിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാത്തതിനാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത്.ഫെബ്രുവരി 21 ന് ലീവിൽ പ്രവേശിച്ച ഉബൈദിന് 25 ദിവസത്തെ ലീവാണ് അനുവദിച്ചിരുന്നത്. കാലാവധി തീർന്നിട്ടും ജോലിയിൽ തിരികെ പ്രവേശിക്കുകയോ ലീവ് നീട്ടിക്കിട്ടാൻ അപേക്ഷിക്കുകയൊ ചെയ്യാത്ത സാഹചര്യത്തിൽ ജോലിയിൽ ജോയിൻ്റ് ചെയ്യാൻ ബന്ധപ്പെട്ട അധികാരി നിർദ്ദേശം നൽകിയെങ്കിലും അദ്ദേഹം അത് പരിഗണിച്ചില്ല. തുടർന്ന് അദ്ദേഹത്തിന് OM ഇഷ്യു ചെയ്തു. അതിനും അദ്ദേഹം മറുപടി നൽകിയില്ല. തുടർന്നാണ് സസ്പെൻഷൻ നടപടിയിലേക്ക് സർക്കാർ നീങ്ങിയത്.ഇന്നലെ ജോയിൻ്റ് ചെയ്യാൻ വേണ്ടി ഇവിടെ എത്തിയപ്പോഴാണ് സസ്പെൻഷൻ ഉത്തരവ് അദ്ദേഹത്തിന് നൽകിയത് എന്നാണ് അറിയാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *