മാതൃത്വത്തിന്റെ മാതൃക: മദ്രസ വിദ്യാർത്ഥികൾക്ക് ഉമ്മമാരുടെ സ്‌നേഹ സമ്മാനം

ചെത്ത്ലാത്ത്: ഫത്ത്ഹുറഹ്മാൻ മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഉമ്മമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ മദ്രസ ബാഗുകൾ വിതരണം ചെയ്തു. ഷെയ്ഖ് സുന്നി ജുമാ മസ്ജിദ് ഖാളി കുഞ്ഞി അഹ്‌മദ് മദനി വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു. ഫത്ത്ഹുറഹ്മാൻ മദ്രസ പ്രസിഡന്റ് ഹസ്സൻ സഖാഫിയുടെ നേതൃത്വത്തിലായിരുന്നു വിതരണം.

വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകാനും ഉദ്ദേശിച്ചുള്ള ഈ നടപടി മാതൃകാപരമാണെന്ന് മദ്രസ മാനേജ്മെന്റ് പ്രതികരിച്ചു. മാതൃത്വത്തിന്റെ സ്നേഹം സാമൂഹികപദ്ധതികളിലേക്കും എത്തുമ്പോൾ അതിന്റെ ഫലം വളരെയധികം പോസിറ്റീവ് ആകുന്നതിന്റെ ഉദാഹരണമാണ് ഈ പ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *