ടിക്കറ്റ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി: സൈബർ സുരക്ഷ ഉറപ്പാക്കണമെന്ന് പോർട്ട് ഡയറക്ടർ

കവരത്തി: ലക്ഷദ്വീപിലെ ഔദ്യോഗിക ഓൺലൈൻ കപ്പൽ ടിക്കറ്റ് വെബ്സൈറ്റ് സൈബർ ആക്രമണത്തിന് ഇരയായതായി പരാതി. അഗത്തിയിലുള്ള ചെറിയപ്പാട അബ്ദുൽ ഗഫൂർ നൽകിയ പരാതിയെ തുടർന്ന്, പോർട്ട്, ഷിപ്പിങ് & എവിയേഷൻ വകുപ്പ് ഡയറക്ടർ ഡോ. ആർ. ഗിരി ശങ്കർ ദേശീയ ഇൻഫർമാറ്റിക്‌സ് സെന്ററിനോട് (NIC) അടിയന്തിര അന്വേഷണവും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാനും ആവശ്യപ്പെട്ട് കത്തയച്ചു.

ചില വ്യക്തികൾ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പൊതുജനങ്ങൾക്ക് സേവനം ലഭ്യമാകുന്നതിൽ തടസ്സം സൃഷ്ടിക്കുകയാണെന്നാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച പരാതി CPGRAMS പോർട്ടലിൽ ജനുവരി 21-ന് രജിസ്റ്റർ ചെയ്തിരുന്നു. വെബ്സൈറ്റിന്റെ സൈബർ സുരക്ഷയും, സാങ്കേതിക നിസ്സാരതകളും പരിശോധിച്ച്, അതിനുമേൽ അക്രമങ്ങൾ നടക്കുന്നത് തടയുന്നതിനും പൊതുജനങ്ങൾക്ക് തുടർച്ചയായ സേവനം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് കത്തിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *