SKSSF വിഖായ ട്രെയിനിങ് ക്യാമ്പ് സങ്കെടുപ്പിച്ചു

കിൽത്താൻ: SKSSF കിൽത്താൻ നോർത്ത് യൂണിറ്റ് വിഖായയുടെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ ബോധവത്കരണ ട്രെയിനിങ് ക്യാമ്പ് ഇന്ന് രാവിലെ 10 മണിക്ക് കിൽത്താൻ മൾട്ടി പർപസ് ഹാളിൽ സംഘടിപ്പിച്ചു. മൺസൂൺ കാലത്തെ പ്രകൃതി ദുരന്തങ്ങൾ എങ്ങനെ പ്രതിരോധിക്കാമെന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

യോഗത്തിൽ ഖത്തീബ് അബ്ദുൽ റഊഫ് ഫൈസി അദ്ധ്യക്ഷത വഹിക്കുകയും
നോർത്ത് യൂണിറ്റ് സെക്രട്ടറി സുഹൈൽ നഈമി സ്വാഗതം
ആശംസിക്കുകയും ചെയ്തു.
സ്ഥലത്തെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. വിഖായയുടെ സാമൂഹിക ഇടപെടലുകൾ നാടിന് എന്നും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ഫയർ ഫോഴ്‌സ് എസ്‌ഐ കെ. അബൂബക്കർ ക്ലാസിന് നേതൃത്വം നൽകി. അദ്ദേഹത്തോടൊപ്പം ഫയർ ഫോഴ്‌സ് അംഗങ്ങളും പ്രത്യേക പരിശീലനം നേടിയ ആത്മ മിത്ര പ്രവർത്തകരും ക്യാമ്പ് നടത്തിപ്പിന് നേതൃത്വം നൽകി
SKSSF നോർത്ത്, സെൻ്റർ , സൗത്ത് യുണിറ്റ് വിഖായ പ്രവർത്തകർ ക്ലാസിൽ പങ്കെടുത്തു. നോർത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് അമീർ അസ്ഹരി ചടങ്ങിന് നന്ദി പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *