കവരത്തി: സിക്കിമിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീരമൃത്യു വരിച്ച ആന്ത്രോത്ത് സ്വദേശി ജവാൻ പി.കെ. സൈനുദ്ദീന്റെ കുടുംബത്തിന് വേണ്ടിയുള്ള സഹായങ്ങൾ ഉറപ്പാക്കുന്നതിന് എം.പി. അഡ്വ. ഹംദുള്ള സയീദ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൾ പട്ടേലിന് കത്തയച്ചു. സൈനുദ്ദീന്റെ വലിയ ത്യാഗം കേരളവും ലക്ഷദ്വീപുമെല്ലാം അഭിമാനത്തോടെ കാണുന്നുവെന്ന്…
Category: NEWS
റഹ്മത്ത് ശൈഖിന് കേരള ജ്യോതി അവാർഡ്
ചെത്ത്‌ലാത്ത്: എഴുത്തിലും ഗാനരചനയിലും തന്റേതായ മുദ്ര പതിപ്പിച്ച റഹ്മത്ത് ശൈഖിന് കവി സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ ഈ വർഷത്തെ കേരള ജ്യോതി അവാർഡ് ലഭിച്ചു.ലക്ഷദ്വീപിലെ ചെത്ത്‌ലാത്ത് ദ്വീപ് സ്വദേശിനിയായ റഹ്മത്ത് ശൈഖ് ഈ പുരസ്‌കാരം നേടുന്ന ആദ്യ ലക്ഷദ്വീപ് സ്വദേശിനിയാകുകയാണ്.…
ജവാൻ പി.കെ. സൈനുദ്ദീൻ അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു
ആന്ത്രോത്ത്: സിക്കിമിൽ മണ്ണിടിച്ചിലിൽ വീരമൃത്യു വരിച്ച ആന്ത്രോത്ത് സ്വദേശി ജവാൻ പി.കെ. സൈനുദ്ദീന് വേണ്ടി ഓൺലൈൻ ദുആ മജ്ലിസും അനുസ്മരണവും സംഘടിപ്പിച്ചു. ആത്മീയ സംഗമത്തിൽ വിശ്വാസികൾ ഓതിയ 1 ലക്ഷം സൂറത്ത് ഇഖ്‌ലാസ് സൈനുദ്ദീന്റെ ആത്മാവിന് ഹദിയ ചെയ്തു. പ്രാർത്ഥനയ്ക്ക് നേതൃത്വം…
എംപിലാഡ് പദ്ധതിയിലൂടെ കിൽത്താൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം
കവരത്തി: ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ളാ സയീഡിൻ്റെ ശുപാർശ പ്രകാരം എംപിലാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി, കിൽത്താനിൽ 2 കോടി രൂപ ചിലവിൽ പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിന് നടപടികൾ ആരംഭിച്ചു. പദ്ധതിയിൽ പുരുഷ-വനിതാ വാർഡുകൾ, ഐസിയു, ഓപ്പറേഷൻ തിയറ്റർ, ഫാർമസി, കാശ്വാലിറ്റി,…
കവരത്തിയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി
കവരത്തി: പൈതനിഡെ (Pythanidae) കുടുംബത്തിൽപ്പെടുന്ന മലമ്പാമ്പിനെ കവരത്തിയിൽ നിന്ന് കണ്ടെത്തി പിടികൂടി. കഴിഞ്ഞ രാത്രി പടിഞ്ഞാറ് ഭാഗത്തുള്ള പാസഞ്ചർ ജെട്ടിക്കടുത്തുള്ള ഹാർബർ കോർട്ടേസിലാണ് നാട്ടുകാർ പാമ്പിനെ കണ്ടത്. ഉടൻ തന്നെ വിവരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചതിനെ തുടർന്ന്, ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി…
കാദർ കോയയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം ഡിവൈഎഫ്ഐ
ചെത്തലത്ത്: ചികിത്സയ്ക്കായി എയർ ആംബുലൻസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സമയത്ത് ലഭിക്കാതെ ചികിത്സ മുടങ്ങി മരണപ്പെട്ട ചെത്തലത്ത് ദ്വീപിലെ കുന്നിപ്പുര ഖാദർ കോയയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ (DYFI) ചെത്തലത്ത് യൂണിറ്റ് സെക്രട്ടറി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർക്ക് നിവേദനം നൽകി. “ഒരു നാടിന്റെ…
ശക്തമായ കാറ്റും തിരമാലയും; കളക്ടർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
കവരത്തി: ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാനിടയുള്ളതിനാൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പുറത്തിറക്കിയ ബുള്ളറ്റിനിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടർ ഡോ. ആർ. ഗിരി ശങ്കർ ഐ.എ.എസ് മുന്നറിയിപ്പ് നൽകയത്.…
അഡ്വ. പി. പ്രേംനാഥ് ലക്ഷദ്വീപ് ലീഗൽ ലിറ്ററസി സെൽ കോർഡിനേറ്റർ
പാലക്കാട്: മുൻ ഡെപ്യൂട്ടി ഡയറക്ടർഓഫ് പ്രോസിക്യൂഷനും അട്ടപ്പാടി ലീഗൽ ക്ലബ് കോർ ഡിനേറ്ററും ആയിരുന്ന പാലക്കാട് സ്വദേശി അഡ്വ. പി. പ്രേംനാഥിനെ ലക്ഷദ്വീപ് ലീഗൽ ലിറ്ററസി സെൽ പ്രൊജക്റ്റ് കോർഡിനേറ്റർ ആയി ലക്ഷദ്വീപ് സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി നിയമിച്ചു.ലക്ഷദ്വീപിലെ സ്കൂൾ…
എയർ ആംബുലൻസ് ലഭിക്കാതെ ചികിത്സ മുടങ്ങി ഒരു ജീവൻ കൂടി പൊലിഞ്ഞു
ചെത്ത്‌ലാത്ത്: വിദഗ്ധ ചികിത്സയ്ക്ക് എയർ ആംബുലൻസ് സേവനം ലഭിക്കാതെ ചെത്ത്‌ലാത്ത് ദ്വീപിൽ രോഗി മരണപ്പെട്ടു. ചെത്ത്‌ലാത്ത് ദ്വീപിലെ കുന്നിപ്പുര ഖാദർ കോയയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ദിവസങ്ങളായി ബന്ധുക്കളും ആരോഗ്യപ്രവർത്തകരും നടത്തി വരികയായിരുന്നു. എന്നാൽ ആവശ്യമായ…
ലക്ഷദ്വീപ്-ബേപ്പൂർ യാത്രക്കപ്പൽ സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കും -മന്ത്രി സർബാനന്ദ സോനോവാൾ
ബേപ്പൂർ : ബേപ്പൂർ തുറമുഖവികസനത്തിലും ലക്ഷദ്വീപ്-ബേപ്പൂർ യാത്രക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ. കലിക്കറ്റ് ചേംബർ നൽകിയ നിവേദനത്തെത്തുടർന്നാണ് സത്വര നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറായത്. ബേപ്പൂർ തുറമുഖവികസനത്തിന് ആവശ്യമായ…
