അഗത്തി :- വിനോദ സഞ്ചാരക്കപ്പലായ കോർഡേലിയാ ക്രൂയിസ് എത്തുന്ന കാരണത്താൽ നബിദിനാഘോഷ പരിപാടികൾ ക്രമീകരിക്കുവാൻ മത സംഘടനകൾ നിർബന്ധിതരായി. റബീഉൽ അവ്വൽ 11 ( 3.9.2025) രാവിലെ 11 മണിക്കാണ് വിനോദ സഞ്ചാരികളുമായി കപ്പൽ അഗത്തിയിൽ എത്തിച്ചേരുക. കൊച്ചിയിൽ നിന്നാണ് കോർഡേലിയാ…
Category: NEWS
റോഡ്സൈഡിലുള്ള തെങ്ങുകൾ കൊയ്യുന്നത് നിയന്ത്രിച്ച് ഉത്തരവ്
ആന്ത്രോത്ത്: യാത്രക്കാർക്ക് അപകടം സൃഷ്ടിക്കുന്ന തരത്തിൽ റോഡ് സൈഡിലുള്ള തെങ്ങുകളിൽ നിന്ന് സുരക്ഷാ മുൻകരുതലുകൾ കൂടാതെ തേങ്ങ കൊയ്യുന്നത് നിയന്ത്രിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 (BNSS) സെക്ഷൻ 152 (1)(a) പ്രകാരമാണ് ഈ…
കടമത്തിൽ മത്സ്യബന്ധന ബോട്ട് തകർന്നു
കടമത്ത് ∶ കടമത്ത് ദ്വീപിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് പൂർണ്ണമായും തകർന്നു. “കാതിരി” എന്ന പേരിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കടമത്ത് മക്കായി ബീച്ചിന്റെ കിഴക്കുഭാഗത്താണ് സംഭവം നടന്നത്. ഭാഗ്യവശാൽ ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യതൊഴിലാളികൾ എല്ലാവരും സുരക്ഷിതരാണ്. ആരും പരിക്കേൽക്കാതെയാണ് അപകടത്തിൽ നിന്ന്…
LSG ലോഗോ പ്രകാശനം കപ്പലിൽ നിർവ്വഹിച്ച് ജന ശ്രദ്ധ നേടി
കിൽത്താൻ ദ്വീപിൽ വെച്ച് ഒക്ടോബർ 14 മുതൽ 25 വരെ നടത്തപ്പെടുന്ന ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻറെ ലോഗോ പ്രകാശനം വ്യസ്ഥത കൊണ്ട് ജന ശ്രദ്ധ നേടി. കിൽത്തനിൽ എത്തിയ ലക്ഷദ്വീപ് പാസഞ്ചർ കപ്പലായ എം. വി കൊറൽസ് എന്ന കപ്പലിൽ വെച്ചാണ്…
കൽപ്പേനി ജെട്ടി നിർമാണം നാല് വർഷം വൈകും; സുരക്ഷാ നടപടികൾ വേണമെന്ന് ഹൈക്കോടതി
കൊച്ചി: കൽപ്പേനി ദ്വീപിലെ കിഴക്കൻ ഭാഗത്തുള്ള ജെട്ടി നിർമാണം പൂർത്തിയാകാൻ കുറഞ്ഞത് നാല് വർഷം എടുക്കുമെന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനെ തുടർന്ന്, ഇടക്കാല സുരക്ഷാ നടപടികൾ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എ.…
മൃഗങ്ങളെ നിയന്ത്രിക്കാൻ ലക്ഷദ്വീപിൽ കടുത്ത നടപടി
കവരത്തി : ലക്ഷദ്വീപ് ഭരണകൂടം ദ്വീപുകളിലുടനീളം തെരുവ് മൃഗങ്ങളുടെ ഭീഷണി നിയന്ത്രിക്കാൻ കർശന നടപടികൾ പ്രഖ്യാപിച്ചു. ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ഇനി മുതൽ പശു, കാള, പശുകിടാവ്, ആട്, കുഞ്ഞാടുകൾ എന്നിവയെ പൊതുവഴികളിലും സർക്കാർ സ്ഥാപനങ്ങളുടെയും മറ്റും…
മത്സ്യമേള ഡിസംബർ 16 മുതൽ
കവരത്തി: ലക്ഷദ്വീപിലെ മത്സ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് പുതുജീവനം നൽകുന്ന മത്സ്യമേള-2025 ഡിസംബർ 16 മുതൽ 18 വരെ കവരത്തി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടക്കും. ലക്ഷദ്വീപ് കൃഷിവിജ്ഞാൻകേന്ദ്രം (KVK), ഐസിഎആർ-സിഎംഎഫ്ആർഐ, കേന്ദ്രഭരണ പ്രദേശത്തിന്റെ ഫിഷറീസ് വകുപ്പ്, വിവിധ സഹസംഘടനകൾ എന്നിവർ ചേർന്നാണ്…
ബേളാരം ന്യൂസ് പോർട്ടലിൽ തമ്മിലടി: മഹദാഹുസൈനേയും സലാഹുദ്ധീനെയും പുറത്താക്കി
കവരത്തി: ലക്ഷദ്വീപിന്റെ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ബേളാരം എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിൽ നിന്നും എഡിറ്റർമാരായ മഹദാ ഹുസ്സൈനെയും സലാഹുദ്ദീൻ പീച്ചിയതിനെയും പുറത്താക്കി. ശ്രീ ചെറിയകോയ കവരത്തിയാണ് പുതിയ എഡിറ്റർ . ലക്ഷദ്വീപിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലൊന്നായ എൻ സി…
2.8 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു ലക്ഷദ്വീപ് ആരോഗ്യ രംഗത്ത് നേട്ടം
കവരത്തി: ലക്ഷദ്വീപിലെ ഇൻദിരാഗാന്ധി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ വലിയൊരു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 30 കാരിയായ സ്ത്രീ രോഗിയുടെ വയറ്റിൽ നിന്നും 2.8 കിലോ ഭാരമുള്ള വലിയ ട്യൂമർ നീക്കം ചെയ്യുന്നതിൽ മെഡിക്കൽ ടീം വിജയം നേടി. വയറുവേദന അനുഭവപ്പെട്ട രോഗിയെ…
ജപ്പാനിലെ സകുറ സയൻസ് പ്രോഗ്രാമിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ ലക്ഷദ്വീപിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ
കവരത്തി, ലക്ഷദ്വീപ് – കേന്ദ്രഭരണ പ്രദേശത്തിന് അഭിമാനകരമായ നേട്ടത്തിൽ, ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ ജപ്പാനിൽ നടക്കുന്ന അഭിമാനകരമായ സകുറ സയൻസ് പ്രോഗ്രാമിൽ പങ്കെടുക്കുന്ന 34 അംഗ ഇന്ത്യൻ സംഘത്തിൽ. 2025 ഓഗസ്റ്റിൽ നടക്കുന്ന ഒരാഴ്ചത്തെ ഈ പരിപാടി, ഏഷ്യയിൽ നിന്നുള്ള…
