ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് നീട്ടിവെച്ചു

കിൽത്താൻ: ഒക്ടോബർ 24-ന് കിൽത്താനിൽ ആരംഭിക്കാനിരുന്ന ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് (LSG) 2025 നീട്ടിവെച്ചതായി സംഘാടക സമിതി അറിയിച്ചു. കായിക-യുവജനകാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് മത്സരങ്ങൾ മാറ്റിവെച്ചത്. പുതിയ തീയതികൾ ഇതുവരെ വകുപ്പ് അറിയിച്ചിട്ടില്ല. പുതുക്കിയ ഷെഡ്യൂൾ ലഭിക്കുന്നതോടെ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും…

ഇൻ്റർ-ഐലൻഡ് ത്രോബോൾ ചാമ്പ്യൻഷിപ്പ് കിരീടം അമിനിക്ക്

അമിനി: ലക്ഷദ്വീപിലെ കായിക പ്രേമികൾക്ക് ആവേശം പകർന്നുകൊണ്ട് നടന്ന ഇൻ്റർ-ഐലൻഡ് ത്രോബോൾ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ ഇന്ന് അമിനി ദ്വീപിൽ അരങ്ങേറി. ആതിഥേയരായ അമിനി ദ്വീപും ശക്തരായ കടമത്ത് ദ്വീപും തമ്മിലായിരുന്നു കിരീടപ്പോരാട്ടം. ഉദ്വേഗജനകമായ നിമിഷങ്ങൾക്കൊടുവിൽ, 2-1 എന്ന സെറ്റ് നിലയ്ക്ക് വിജയം…

‘കഥ പറയുന്ന മീസാൻ കല്ലുകൾ’ പുറത്തിറങ്ങി

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ ടി.ടി.ഇസ്മായിലിൻ്റെ പുതിയ നോവൽ ‘കഥ പറയുന്ന മീസാൻ കല്ലുകൾ ‘പുറത്തിറങ്ങി.ഇസ്മായിലിൻ്റെ പതിനൊന്നാമത്തെ പുസ്തമാണിത്. ഒക്ടോബർ പത്താം തിയ്യതി വൈകുന്നേരം ഈ പുസ്തകത്തിൻ്റെ കവർ പ്രകാശനം പ്രസിദ്ധ എഴുത്തുകാരായ യു.സി.കെ.തങ്ങൾ, എം. മിഹ്റാജ് എന്നിവർ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ…

വാട്ടർ മെട്രോ ഇനി ലക്ഷദ്വീപിലും

മട്ടാഞ്ചേരി: കൊച്ചിയിൽ വൻ വിജയം കൈവരിക്കുകയും, പൊതുജനസ്വീകാര്യ തയേറുകയും ചെയ്ത വാട്ടർ മെട്രൊ സർവ്വീസ് ഇനി ലക്ഷദ്വീപിലും വഴി തുറക്കു ന്നു. ടുറിസം വികസന ലക്ഷ്യവുമായി ലക്ഷ ദ്വീപിലെ വിവിധ ദ്വിപുകളിലേയ്ക്കുള്ള യാത്രാ സൗകര്യമായാണ് ജല മെട്രൊ സർവ്വീസ് ലക്ഷദ്വീപിൽ ആരംഭിക്കുന്നത്.…

ഇൻ്റർ ഐലൻ്റ് ഫുഡ്ബാൾസെമി പൂളുകൾ തീരുമാനമായി

അമിനി:- ഇൻ്റർ ഐലൻ്റ് ഫുഡ്ബാൾ മൽസരങ്ങളിൽ ഇന്ന് നടന്ന മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അന്ത്രോത്ത് ചെത്ത്ലാത്തിനെ തോൽപ്പിച്ചതോടെ അന്ത്രോത്ത് സെമി ഫൈനലിൽ കടന്നു. നേരത്തെ അഗത്തി, അമിനി , കിൽത്താൻ ദ്വീപുകൾ സെമിയിൽ പ്രവേശിച്ചിരുന്നു. ചെത്ത് ലാത്തിനെതിരെ അന്ത്രോത്തിന് മൂന്ന്…

കവരത്തി – കിൽത്താൻ സമനിലയിൽ; റഫറിയെ കൈയ്യേറി കവരത്തി ടീം

അമിനി:- വാശിയേറിയ ഫുഡ്ബാൾ മൽസരത്തിൻ്റെ ഫിനിഷിംങ്ങ് വിസിൽ മുഴങ്ങി, കളി സമനിലയിൽ കലാശിച്ചപ്പോൾ നിയന്ത്രണം വിട്ട കവരത്തി ടീം അംഗങ്ങൾ റഫറിയെ കൈയ്യേറി ദേഹോദ്രവമേൽപ്പിച്ചു. രണ്ടേ രണ്ട് എന്ന അനുപാതത്തിൽ ഇരു ടീമും സമനിലയിൽ എത്തിയപ്പോളായിരുന്നു നിരാശപൂണ്ട വൈകാരിക പ്രകടനം. കിൽത്താനും…

ധീരനായ കടൽ പോരാളി

(by PK മുസ്തഫാ ഖാൻ) പതിനെട്ടാം തീയതി( ഒക്ടോബർ, 2025) നേരം വെളുത്തു തുടങ്ങുന്ന സമയം അമ്മേനി ദ്വീപിലെ ഈസ്റ്റേൺ ജെട്ടി. അതിൽ പിടിച്ചിരിക്കുന്ന നൂ ർ അൽ ഖാദിരിയ്യ എന്ന മഞ്ജു. അതിശക്തമായ തുലാവർഷക്കാറ്റ് (കരക്കാറ്റ്) ആഞ്ഞടിക്കുന്നു. കാറ്റിന്റെ ശക്തിയിൽ…

മർഹൂം ഖാളി ശംഊൻ ഉസ്താദ് ഖുർആൻ സ്റ്റഡി സെന്റർ ഉദ്‌ഘാടനം ചെയ്തു

കിൽത്താൻ: സമസ്ത നൂറാം വാർഷിക പ്രചരണത്തോടനുബന്ധിച്ച് SKSSF കിൽത്താൻ യൂണിറ്റിന്റെ നേതൃത്വത്തിൽ മർഹൂം ഖാളി ശംഊൻ ഉസ്താദ് ഖുർആൻ സ്റ്റഡി സെന്ററിന്റെ ഉദ്‌ഘാടനം വൻ ജനസാന്നിധ്യത്തിലാണ് നടത്തിയത്. വരക്കൽ മുല്ലക്കോയാ തങ്ങൾ നഗരിൽ നടന്ന ചടങ്ങിൽ സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി…

പലസ്തീൻ ഐക്യധാർഡ്യം: ഔട്ട് ബോർഡ് റാലി

കിൽത്താൻ: പലസ്തീൻ ഐക്യധാർഡ്യം പ്രഖ്യാപിച്ച്  ഔട്ട് ബോർഡ് റാലി സംഘടിപ്പിച്ചു. പലസ്തീൻ പതാകകൾ ഉയർത്തിയ തോണികളിൽ പങ്കെടുത്തവർ ജെട്ടിയിൽ നിന്നും പുറപ്പെട്ട് കോക്കഫുളുക്കിയാർ കടപ്പുറത്തിലൂടെ പര്യടനം നടത്തി വീണ്ടും ജെട്ടിയിൽ എത്തിയാണ് റാലി സമാപിച്ചത്. പലസ്തീൻ ജനതയോടുള്ള ഐക്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി…

ബൈക്ക് യാത്രക്കാരൻ കടലിൽ വീണു

അമിനി: ജെട്ടിയിൽ ബൈക്കുമായി എത്തിയ യുവാവ് ബാലൻസ് തെറ്റി കടലിലേക്ക് വീണു. യുവാവ് സുരക്ഷിതനായി രക്ഷപ്പെട്ടു. ആണ്ടുപോയ ബൈക്ക് നാട്ടിലെ ചെറുപ്പക്കാർ ചേർന്നാണ് കടലിൽ നിന്ന് പൊക്കിയെടുത്തത്.