കൊച്ചി: ലക്ഷദ്വീപ് ജുഡീഷ്യൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കവരത്തിയിൽ സംഘടിപ്പിക്കുന്ന കപ്പാസിറ്റി ബിൽഡിംഗ് പരിശീലന പരിപാടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് നീതിന്യായ സംവിധാനം ശക്തിപ്പെടുത്തുമ്പോൾ സാങ്കേതിക സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നതിൽ അന്തരം ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ബസന്ത് ബാലാജി അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എസ്. മനു, ജില്ലാ സെഷൻസ് ജഡ്ജി വി. ജ്യോതി, ലക്ഷദ്വീപ് ഭരണകൂടം നിയമ സെക്രട്ടറി പൂൺഷിബ സിങ്, സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. ആർ. വി. ശ്രീജിത്ത്, ലക്ഷദ്വീപ് ബാർ അസോസിയേഷൻ പ്രസിഡന്റ് ഹിദായ ആത്രോത്ത്, മുൻസിഫ് मजिസ്ട്രേറ്റ് ജിജിമോൾ എന്നിവർ പ്രസംഗിച്ചു.
കേരള ജുഡീഷ്യൽ അക്കാദമിയിൽ നിന്നും ഹൈക്കോടതി ഐടി ഡയറക്ടറേറ്റിൽ നിുമുള്ള വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്.
കടപ്പാട്: മലയാള മനോരമ
