കൈവശാവകാശ സർട്ടിഫിക്കറ്റ് ഇനി ഓൺലൈൻ വഴി: ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി



കവരത്തി: ലക്ഷദ്വീപിൽ പൊതുജനങ്ങൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് (Possession Certificate) ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഇനി മുതൽ പൂർണ്ണമായും ഓൺലൈൻ വഴിയാക്കി. കേന്ദ്ര സർക്കാരിന്റെ ‘സർവീസ് പ്ലസ് പോർട്ടൽ’ (Service Plus Portal) വഴിയാണ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടതെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌‌ട്രേറ്റ് (ADM) ജഗ്ദീഷ് ശർമ്മ പുറപ്പെടുവിച്ച നോട്ടീസിൽ അറിയിച്ചു.

പൊതുജനങ്ങൾക്ക് അപേക്ഷകൾ ഇനി പറയുന്ന വെബ്‌സൈറ്റ് വഴി സമർപ്പിക്കാം:
https://serviceonline.gov.in/

സേവനം ഡിജിറ്റലാക്കിയതോടെ ഇനി മുതൽ കൈവശാവകാശ സർട്ടിഫിക്കറ്റിനായി നേരിട്ട് (Manual) നൽകുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കില്ലെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പൊതുജനങ്ങൾ സർട്ടിഫിക്കറ്റുകൾക്കായി ഓൺലൈൻ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *