കിൽത്താൻ SKSSF ന്‌ പുതിയ സാരഥികൾ




SKSSF ലക്ഷദ്വീപ്‌ ജില്ലാ ട്രഷറർ ബഹു. അബ്ദുൽ ഹകീം ഫൈസി ആന്ത്രോത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ SKSSF സ്റ്റേറ്റ്‌ ഓർഗ്ഗനൈസിംഗ്‌ സെക്രട്ടറി ബഹു. മുഹമ്മദ്‌ ഖാസിം ഫൈസി അമിനിയുടെ സാന്നിധ്യത്തിൽ 2026-29 വർഷത്തേക്കുള്ള കിൽത്താൻ SKSSF യൂണിറ്റ്‌ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡന്റായി അബ്ദുൽ റൗഫ്‌ ഫൈസിയേയും ജനറൽ സെക്രട്ടറിയായി ഹാഫിള്‌ ഇസ്സത്തുള്ളാ ഫൈസിയേയും ട്രഷററായി അബ്ദുൽ റഹ്മാനെയും വർക്കിംഗ്‌ സെക്രട്ടറിയായി ബുർഹാനുദ്ദീൻ എ കെ യേയും ഐക്യഖണ്ഡേനെ തെരെഞ്ഞെടുത്തു.
ഇഖ്ബാൽ അർഷദി, സുഹൈൽ നഈമി, അഹ്മദ്‌ രിസ്‌വാൻ എന്നിവരെ വൈസ്‌ പ്രസിഡന്റുമാരായും നവാസ്‌ അസ്‌ഹരി, ഉ സൈർ അൻസാരി, സഹീർ എന്നിവരെ ജോയിന്റ്‌ സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.
അൽത്താഫ്‌, അഷ്രഫ്‌ ഫൈസി, തൗഫീഖ്‌ റഹീമി, മുഹമ്മദ്‌ യാസീൻ, ഷൗക്കത്തലി, മുഹമ്മദ്‌ റാസി തുടങ്ങിയവർ എക്സിക്യൂട്ടീവ്‌ അംഗങ്ങളായും തെരെഞ്ഞെടുത്തു.
02/10/2026 ന്‌ ചേർന്ന ജനറൽ ബോഡി മീറ്റിംഗിൽ പുതിയ ഭാരവാഹികൾക്ക്‌ ആശംസകൾ അർപ്പിച്ച്‌ SKSSF ലക്ഷദ്വീപ്‌ ജില്ലാ ജനറൽ സെക്രട്ടറി ബഹു. ഷബീറലി ഫൈസി സംസാരിച്ചു.
2024-26 വർഷത്തെ വരവ്‌ ചെലവും, വാർഷിക റിപോർട്ട്‌ അവതരണവും മുൻ സെക്രട്ടറി തഖിയ്യുദ്ദീൻ അലി നടത്തുകയും യോഗം അത്‌ പാസാക്കുകയും ചെയ്തു.
ഉസൈർ അൻസാരി യോഗത്തിന്‌ നന്ദി അർപ്പിച്ച്‌ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *